
ഹോങ്കോങ്: ലോക പ്രശസ്ത സര്‍വ്വകലാശാലയായ ഹാര്‍വാഡും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഹാര്‍വാര്‍ഡിലെ മികച്ച പ്രതിഭകള്‍ക്കായി വാതിലുകള്‍ തുറന്നിട്ട് ചൈന.
ഹാര്‍വാര്‍ഡ് സര്‍വകലാശാല അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നത് തടഞ്ഞ ട്രംപ് ഭരണകൂടത്തിനെതിരെ താത്ക്കാലിക സ്റ്റേ മാത്രമാണ് ഇപ്പോഴുള്ളത്. അടുത്ത വാദം കേള്‍ക്കല്‍ മെയ് 29 നാണ്. വിധി ട്രംപ് ഭരണകൂടത്തിന് അനുകൂലമായാല്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മാറുകയോ നിയമപരമായ പദവി നഷ്ടപ്പെടുകയോ ചെയ്യുക എന്നതാണ് മാര്‍ഗ്ഗം.
2024-ല്‍ ഹാര്‍വാര്‍ഡിലെ വിദേശ വിദ്യാര്‍ത്ഥികളുടെ അഞ്ചിലൊന്ന് വരുന്ന ഏകദേശം 1,300 ചൈനീസ് വിദ്യാര്‍ത്ഥികളെ ഈ നീക്കം ബാധിക്കുന്നു. ഈ സാഹചര്യത്തിലാണ് ചൈനയിലെ ഒരു പ്രത്യേക ഭരണമേഖലയായ ഹോങ്കോങ്ങിലേക്ക് ഹാര്‍വാര്‍ഡിലെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത്.
തുടര്‍ പഠനത്തിനായി ഹാര്‍വാര്‍ഡില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കുന്നതിനായി ഹോങ്കോങ്ങിലെ വിദ്യാഭ്യാസ വകുപ്പ്, ഹാര്‍വാര്‍ഡ് ക്ലബ് ഓഫ് ഹോങ്കോങ്ങിനെയും ബന്ധപ്പെട്ടു.