ബന്ദി മോചനം യാഥാര്‍ത്ഥ്യത്തിലേക്ക്; ഏഴുപേരടങ്ങുന്ന ആദ്യ സംഘത്തെ ഹമാസ് റെഡ് ക്രോസിന് കൈമാറി, സ്ഥിരീകരിച്ച് ഇസ്രായേൽ

ന്യൂഡല്‍ഹി : ഒടുവില്‍ ഗാസയില്‍ നിന്നും ബന്ദി മോചനം യാഥാര്‍ത്ഥ്യത്തിലേക്ക്. ഹമാസ് ആദ്യ ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയെന്ന് ഇസ്രായേല്‍ സ്ഥിരീകരിച്ചു. ഹമാസ് തിങ്കളാഴ്ച ഏഴ് ബന്ദികളെ റെഡ് ക്രോസിന്റെ അന്താരാഷ്ട്ര കമ്മിറ്റിയുടെ കസ്റ്റഡിയിലേക്ക് വിട്ടതായി എപി റിപ്പോര്‍ട്ട് ചെയ്തു. ഗാസ വെടിനിര്‍ത്തല്‍ പ്രകാരം മോചിപ്പിക്കപ്പെടുന്ന ആദ്യ സംഘമാണിത്. ബന്ദികളുടെ അവസ്ഥയെക്കുറിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ല. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിച്ചത്.

ഖാൻ യൂനിസ്, നെറ്റ്സരീം എന്നിവടങ്ങിൽ വച്ച് റെഡ് ക്രോസ് അധികൃതർക്കാണ് ബന്ദികളെ കൈമാറുന്നത്. മോചിതരായ ഇസ്രയേലികളുടെ ബന്ധുക്കൾ ടെൽ അവീവിൽ എത്തിയിട്ടുണ്ട്. മോചിതരായവരെ റെഡ് ക്രോസ് ഉടൻ ഇസ്രയേൽ സൈന്യത്തിന് കൈമാറും. അതേസമയം മരിച്ച 28 ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകിയേക്കും. ഇസ്രയേലി ബന്ദികളെ കൈമാറിയതോടെ ഇസ്രയേൽ ജയിലുകളിൽ കഴിയുന്ന 250 പലസ്തീൻ തടവുകാരെയും ഉടൻ കൈമാറും. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 2,000 പലസ്തീൻ തടവുകാരെയാണ് ഇസ്രയേൽ മോചിപ്പിക്കുക.

Also Read

More Stories from this section

family-dental
witywide