
ഹൂസ്റ്റൺ: ഹിൽട്ടൺ ഹൂസ്‌റ്റൺ – അമേരിക്കസ് ഹോട്ടലിൽ 40 ശതമാനം ശമ്പള വർധനവ് ആവശ്യപ്പെട്ട് തൊഴിലാളികൾ 42 ദിവസമായി തുടരുന്ന സമരം ഞായറാഴ്‌ച അവസാനിക്കാൻ സാധ്യത. ഹോട്ടൽ റെക്കോർഡ് ലാഭം നേടുന്ന സാഹചര്യത്തിലാണ് തൊഴിലാളികളുടെ ഈ ആവശ്യം.
ജീവിതച്ചെലവ് കൂടിയതും വാടക വർധനവുമാണ് നിലവിലെ മണിക്കൂറിന് 16.50 ഡോളർ എന്നതിൽ നിന്ന് 23 ഡോളർ ആയി ശമ്പളം ഉയർത്തണമെന്ന് ആവശ്യപ്പെടാൻ കാരണമെന്ന് തൊഴിലാളികൾ പറയുന്നു. യൂണിയൻ അംഗങ്ങളായ ഏകദേശം 400 തൊഴിലാളികളാണ് സമരത്തിൽ പങ്കെടുത്തത്. ഹിൽട്ടൺ അധികൃതർ ആദ്യ ഘട്ടത്തിൽ മണിക്കൂറിന് 1 ഡോളർ വർധിപ്പിച്ച് 17.50 ഡോളർ ആക്കാം എന്ന് മറുപടി നൽകിയിരുന്നു.