ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2026 – ലെ ഭരണസമിതിയെ തെരഞ്ഞെടുത്തു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്‌നാനായ സമുദായത്തെ അർപ്പണ ബോധത്തോടെ സേവിക്കുന്നതിന് സാമൂഹിക പ്രതിബദ്ധതയുള്ളവരുടെ പുതിയ ടീം നിയോഗിക്കപ്പെട്ടു. ഹൂസ്റ്റൺ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ (എച്ച്.കെ.സി.എസ്) 2026 ഭരണ സമിതിയുടെ പ്രസിഡൻ്റായി സാബു ജോസഫ് മുളയാനിക്കുന്നേലും വൈസ് പ്രസിഡന്റ്റായി നേഖ മാത്യു കരിപ്പറമ്പിലും തിരഞ്ഞെടുക്കപ്പെട്ടു.

എബ്രഹാം വാഴപ്പള്ളിൽ ആണ് സെക്രട്ടറി. റിയ നെല്ലിപ്പള്ളിൽ ജോയിന്റ് സെക്രട്ടറിയായും മാത്യു കല്ലിടുക്കിൽ ട്രഷററായും പ്രവർത്തിക്കും. പ്രോഗ്രം എക്സിക്യൂട്ടീവായി സാജൻ കണ്ണാലിലും സോഷ്യൽ മീഡിയ എക്സിക്യൂട്ടീവായി സൈമൺ പീറ്റർ വാലിമറ്റത്തിലും ചുമതലയേൽക്കും.

ക്നാനയ സമുദായത്തിൻ്റെ തനിമ നിലനിർത്തുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുമായി പ്രവർത്തിക്കുമെന്നും യുവജനങ്ങൾ ഉൾപ്പെടെയുള്ളവരെ ചേർത്തുനിർത്തി പുത്തൻ ആശയങ്ങൾ രൂപീകരിച്ച് മുന്നോട്ടുപേകുമെന്നും പുതിയ ഭാരവാഹികൾ വ്യക്തമാക്കി.

Houston knanaya Catholic Society Elected Board of Directors for 2026

More Stories from this section

family-dental
witywide