
ജീമോൻ റാന്നി
ഹൂസ്റ്റൺ: റാന്നിയിൽനിന്ന് അമേരിക്കയിൽ എത്തി ജീവിതം കരുപ്പിടിപ്പിക്കുന്ന ഹൂസ്റ്റണിലെ റാന്നി നിവാസികളുടെ പിക്നിക്കും കുടുംബ സംഗമവും പ്രകൃതി മനോഹരമായ മിസോറി സിറ്റി കിറ്റി ഹോളോ പാർക്കിൽ ഏപ്രിൽ 27 നു ശനിയാഴ്ച്ച നടന്നു.
ജനിച്ചു വളർന്ന നാടിന്റെ മധുര സ്മരണകൾ അയവിറക്കാൻ കിട്ടിയ അവസരം റാന്നിക്കാർ പാഴാക്കിയില്ല. ഗൃഹാതുരുതത്വ സ്മരണകൾ പങ്കിട്ട് , കഥകൾ പറഞ്ഞു കവിതകൾ ചൊല്ലി കുടുംബസംഗമത്തെ അന്വർഥമാക്കി മാറ്റിയ ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (HRA) അംഗങ്ങളിൽ പലരും അസ്സോസിയേഷൻ മുദ്ര പതിപ്പിച്ച ഓറഞ്ച് ടീ ഷർട്ടും ധരിച്ചു പങ്കെടുത്തപ്പോൾ പിക്നിന് വര്ണപ്പകിട്ടു ലഭിച്ചു.
വടം വലി, കസേര കളി, വാക് വിത്ത് ലെമൺ, ത്രോവിങ് ദി ബലൂൺ തുടങ്ങി നിരവധി കായിക ഇനങ്ങളോടൊപ്പം റോയ് തീയാടിക്കൽ, ജോൺ തോമസ് (രാജു)തുടങ്ങിയ പ്രമുഖ റാന്നി ഗായകർ പാടിയ പ്രണയഗാനങ്ങൾ പിക്നിക്കിനു മാറ്റുകൂട്ടി.

ഈശോ തേവർവേലിൽ, ജോസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ “ബാർബിക്യൂ” കൗണ്ടറും സജീവമായിരുന്നു.
പിക്നിക്കിൻ്റെ ഉദ്ഘാടനം മലയാളി അസ്സോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ (മാഗ് ) പ്രസിഡൻ്റ് ജോസ് കെ ജോൺ നിർവ്വഹിച്ചു.

എച്ച്.ആർ.എ പ്രസിഡൻ്റ് ബാബു കൂടത്തിനാലിൻ്റ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ സെക്രട്ടറി ബിനു സഖറിയ സ്വാഗതം പറഞ്ഞു.
ട്രഷറർ ജിൻസ് മാത്യു കിഴക്കേതിൽ നന്ദി പ്രകാശിപ്പിച്ചു.

ജോയ് മണ്ണിൽ, ജീമോൻ റാന്നി, എബ്രഹാം ജോസഫ് (ജോസ്) മാത്യൂസ് ചാണ്ടപ്പിള്ള, വിനോദ് ചെറിയാൻ, അലക്സ് ളാഹയിൽ,ബാബു കലീന, സജി ഇലഞ്ഞിക്കൽ, ഷീജ ജോസ്, മിന്നി ജോസഫ് റീന സജി, ജോളി തോമസ് , ലീലാമ്മ രാജു, രാജു കെ നൈനാൻ, ഷിജു ജോർജ്, സജി തച്ചനാലിൽ, ബിജു തച്ചനാലിൽ, ജെഫിൻ നൈനാൻ,ജോമോൻ, റിച്ചാർഡ് , ജൈജു കുരുവിള, സ്റ്റീഫൻ എബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പിക്നിക്കിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

Houston Ranni Association Spring Picnic