ഹൂസ്റ്റ‌ണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി

ഹൂസ്റ്റ‌ൺ: ഹൂസ്റ്റ‌ണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രവും നവരാത്രി മഹോത്സവ ആഘോഷത്തിന് ഒരുങ്ങി . ഈ മാസം 22ന് ആരംഭിച്ച ചടങ്ങുകൾ 30 വരെ നീണ്ടുനിൽക്കും. ദേവിയുടെ ഒൻപത് രൂപ ഭാവങ്ങളാണ് നവരാത്രി മഹോത്സവത്തിൽ ദർശിക്കുന്നത്. മൂന്ന് ദിവസം ദുർഗ്ഗാ ദേവിയുടെയും, മൂന്ന് ദിവസം ലക്ഷ്‌മിദേവിയുടെയും, മൂന്ന് ദിവസം സരസ്വതീ ദേവിയുടെയും നാമജപ മന്ത്രധ്വനികളാൽ ക്ഷേത്രാങ്കണം നിറയും.നവരാത്രി മഹോത്സവത്തിലെ പത്താം ദിവസമായ വിജയദശമി ദിനത്തിൽ ഗുരുക്കന്മാരുടെ നേതൃത്വത്തിലാകും വിദ്യാരംഭം നടക്കും.

ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ, ഹോമങ്ങൾ, ഭക്തി പാരായണങ്ങൾ, സാംസ്ക‌ാരിക പരിപാടികൾ എന്നിവയും നടക്കും. ദൈനംദിന അലങ്കാരം, ദേവിയുടെ അർച്ചന, ഭജനകൾ, പ്രഭാഷണങ്ങൾ എന്നിവയിൽ പങ്കെടുക്കാൻ ഭക്തർക്ക് അവസരം ലഭ്യമാക്കുമെന്ന് പ്രസിഡന്റ് ഡോ. സുബിൻ ബാലകൃഷ്ണനും വൈസ് പ്രസിഡൻ്റ് ഡോ. രാംദാസ് കണ്ടത്തും അറിയിച്ചു. നവരാത്രിയോടനുബന്ധിച്ച് പ്രശസ്‌തരായ കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്തം, സംഗീതം, സാംസ്‌കാരിക പ്രകടനങ്ങൾ എന്നിവയും ചടങ്ങുകളുടെ ഭാഗമായി നടക്കും.

More Stories from this section

family-dental
witywide