എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരം ശശി തരൂര്‍ എംപിക്ക്; അതൃപ്തിയിൽ കോൺഗ്രസ്

സവര്‍ക്കര്‍ പുരസ്‌കാരത്തിന് അർഹനായി ശശി തരൂര്‍ എംപി. എച്ച്ആര്‍ഡിഎസ് ഇന്ത്യയുടെ പ്രഥമ സവര്‍ക്കര്‍ പുരസ്‌കാരമാണ് ശശി തരൂര്‍ എംപിക്ക് ലഭിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ എന്‍ഡിഎംസി കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ശശി തരൂരിന് പുരസ്‌കാരം സമ്മാനിക്കും.

പൊതുസേവനം, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. ശശി തരൂര്‍ എംപിയെക്കൂടാതെ മറ്റ് അഞ്ച് പേര്‍ക്ക് കൂടി പുരസ്‌കാരം സമ്മാനിക്കും. അതേസമയം, കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന് പുരസ്കാരം നല്‍കുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അതൃപ്തി അറിയിച്ചു.

ഒരു കോണ്‍ഗ്രസുകാരനും സവര്‍കര്‍ പുരസ്‌കാരവും വാങ്ങാന്‍ പാടില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും കോണ്‍ഗ്രസ് രക്തം സിരകളിലൂടെ ഒഴുകുന്ന ആളുകള്‍ക്ക് പുരസ്‌കാരം സ്വീകരിക്കാന്‍ സാധിക്കില്ലെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താനും പറഞ്ഞു. സവര്‍ക്കറുടെ പേരിലെ പുരസ്‌കാരം തരൂരിന് നൽകുന്നതിൽ ശക്തമായ ആരോപണങ്ങളുമായി സിപിഐഎമ്മും രംഗത്തെത്തി. സവര്‍ക്കാര്‍ പുരസ്‌കാരം വാങ്ങാന്‍ അര്‍ഹതയുള്ള നിരവധി ആളുകള്‍ കോണ്‍ഗ്രസിലുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു.

HRDS India’s first Savarkar award goes to MP Shashi Tharoor; Congress unhappy

More Stories from this section

family-dental
witywide