‘ഹൃദയപൂർവ്വം’ തിയറ്ററിലെത്താന്‍ 15 ദിവസം കൂടി; അഡ്വാന്‍സ് ബുക്കിംഗ് ആദ്യം ആരംഭിച്ചത് ജർമ്മനിയിൽ

മോഹന്‍ലാൽ നായകനായി എത്തുന്ന ഹൃദയപൂര്‍വ്വം ചിത്രത്തിന് അഡ്വാന്‍സ് ടിക്കറ്റ് ആദ്യ ബുക്കിംഗിന് ജര്‍മനിയില്‍ തുടക്കമായി. ചിത്രം തീയേറ്ററുകളിലെത്താൻ 15 ദിനങ്ങള്‍ മാത്രം ബാക്കി നിൽക്കവേയാണ് ജര്‍മനിയില്‍ ആരംഭിച്ചിരിക്കുന്നത്.സത്യന്‍ അന്തിക്കാടിൻ്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് തീയേറ്ററിലെത്തുന്നത്.

ലോകാ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് ആണ് ചിത്രത്തിന്‍റെ ജര്‍മനിയിലെ വിതരണം നിര്‍വ്വഹിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. അഖിൽ സത്യൻ്റേതാണു കഥ. ടി പി സോനു എന്ന നവാഗതൻ തിരക്കഥ ഒരുക്കുന്നു.

അനൂപ് സത്യനാണ് ചിത്രത്തിൻ്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങൾ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിൻ പ്രഭാകർ. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാൽ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം പ്രശാന്ത് നാരായണൻ, മേക്കപ്പ് പാണ്ഡ്യൻ, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, സഹ സംവിധാനം ആരോൺ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി, പ്രൊഡക്ഷൻ മാനേജർ ആദർശ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ ബിജു തോമസ്, ഫോട്ടോ അമൽ സി സദർ.

More Stories from this section

family-dental
witywide