
സെൻസർ ബോർഡിന്റെ വെട്ടിച്ചുരുക്കലുകൾക്ക് ശേഷം ഹൃത്വിക് റോഷൻ, ജൂനിയർ എൻടിആർ, കിയാര അദ്വാനി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം ‘വാർ 2’ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 14-ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻ്റെ ടീസറുകൾക്കും ഗാനങ്ങൾക്കും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ 59 മിനിറ്റ് 49 സെക്കൻഡായിരുന്ന ചിത്രത്തിന്റെ ആകെ ദൈർഘ്യം, സെൻസർ ബോർഡിന്റെ നിർദ്ദേശങ്ങൾക്ക് ശേഷം രണ്ട് മണിക്കൂർ 51 മിനിറ്റ് 44 സെക്കൻഡായി ചുരുങ്ങി.
സെൻസർ ബോർഡ് ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ യാതൊരു മാറ്റമില്ല. എന്നാൽ ചില സംഭാഷണങ്ങളും രംഗങ്ങളും സെൻസർ ബോർഡ് നീക്കം ചെയ്യാനോ മാറ്റം വരുത്താനോ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രത്തിലെ അനാവശ്യ പരാമർശങ്ങളുള്ള ആറിടങ്ങളിൽ സംഭാഷണങ്ങൾ മ്യൂട്ട് ചെയ്യണം. കൂടാതെ ഒരു അശ്ലീല പരാമർശം മാറ്റി പകരം പുതിയൊരു വാക്യം ചേർക്കുകയും ചെയ്തു. രണ്ട് സെക്കൻഡ് നീളുന്ന ഒരു അശ്ലീല രംഗം പൂർണ്ണമായും ഒഴിവാക്കാനും സെൻസർ ബോർഡിൻ്റെ നിർദ്ദേശമുണ്ട്. ചിത്രത്തിൽ കിയാര അദ്വാനിയുടെ ബിക്കിനി രംഗങ്ങൾ വെട്ടിച്ചുരുക്കിയതെന്നാണ് സൂചന.