
അമരാവതി: ജനങ്ങള്‍ ജാതിവാദികളല്ലെന്നും മറിച്ച് രാഷ്ട്രീയ നേതാക്കള്‍ അങ്ങനെയാണെന്നും കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി. രാഷ്ട്രീയ നേതാക്കള്‍ അത് അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം വാദിച്ചു.
പിന്നോക്കാവസ്ഥ ഒരു രാഷ്ട്രീയ താല്‍പ്പര്യമായി മാറുകയാണെന്നും അമരാവതിയിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. ‘ആരാണ് കൂടുതല്‍ പിന്നാക്കം നില്‍ക്കുന്നത് എന്നതിനെക്കുറിച്ചുള്ള മത്സരം നിലവിലുണ്ട്,’ ഗഡ്കരി ചൂണ്ടിക്കാട്ടി.
‘ആളുകള്‍ ജാതിവാദികളല്ല, പക്ഷേ രാഷ്ട്രീയ നേതാക്കള്‍ അവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി ജാതിക്കുവേണ്ടി വാദിക്കുന്നു’ അദ്ദേഹം പറഞ്ഞു.
സാമൂഹിക അസമത്വം ഇല്ലാതാക്കേണ്ടതുണ്ടെന്നും ജാതി വിവേചനം അവസാനിപ്പിക്കണമെന്നും അതിന് ഓരോരുത്തരും അവരവരില്‍ നിന്നും തുടങ്ങണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.