വൻ കടബാധ്യത; ഇൻഷുറൻസ് തുക ലഭിക്കാൻ സഹോദരനെ ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്

ഹൈദരാബാദ്: ഇൻഷുറൻസ് തുക കൈക്കലാക്കാൻ സഹോദരനെ ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്തി യുവാവ്. തെലങ്കാനയിലെ കരിംനഗർ ജില്ലയിലെ രാമദുഗുവിലാണ് സംഭവം. നവംബർ 29 നാണ് മാനസിക വെല്ലുവിളിനേരിടുന്ന രാമദുഗു സ്വദേശി വെങ്കിടേഷിനെ (37)യാണ് ഇളയ സഹോദരനായ മമിദി നരേഷ് ടിപ്പറിടിപ്പിച്ച് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിൽ സാമ്പത്തികബാധ്യതയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഒന്നരക്കോടിയിലേറെ രൂപയുടെ കടമുണ്ടായിരുന്നു നരേഷ് സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് ഗൂഢാലോചന നടത്തുകയായിരുന്നു. വെങ്കിടേഷിൻ്റെ പേരിൽ 4.14 കോടി രൂപയുടെ ഇൻഷുറൻസ് വിവിധയിടങ്ങളിൽ നിന്ന് നരേഷ് എടുത്തു. ഒടുവിൽ വാഹനാപകടമെന്ന് വരുത്തിതീർത്ത് വെങ്കിടേഷിനെ കൊലപ്പെടുത്തുകയായിരുന്നു പദ്ധതി. സുഹൃത്തായ രാകേഷ്, ടിപ്പർ ഡ്രൈവർ പ്രദീപ് എന്നിവരെയും ഒപ്പംകൂട്ടി.

കൊലപാതകത്തിൽ തൽക്ഷണംതന്നെ വെങ്കിടേഷ് മരിക്കുകയും നരേഷ് തന്നെ വീട്ടുകാരെ വാഹനമിടിച്ച് വെങ്കിടേഷ് മരിച്ചതായി വിളിച്ച് അറിയിക്കുകയുമായിരുന്നു. പിന്നീട്, ഇൻഷുറൻസ് തുക ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നടക്കവെ നരേഷിന്റെ വാദങ്ങളിൽ അവ്യക്തത തോന്നിയ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്. രാമദുഗു പൊലീസ് നടത്തിയ അന്വേഷണത്തിൽ നരേഷിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Huge debt; Young man kills brother by tricking him into accepting insurance money

More Stories from this section

family-dental
witywide