മനുഷ്യ ജീവി സംഘർഷം; കാട്ടുപന്നികളെ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന പുതിയ നയരേഖയുമായി സര്‍ക്കാര്‍

തിരുവനന്തപുരം: കാട്ടുപന്നികളെ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണം, കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും രണ്ടിലേക്ക് മാറ്റണമെന്നുമുള്ള പുതിയ നയരേഖയുമായി സര്‍ക്കാര്‍. മനുഷ്യ വന്യജീവി സംഘര്‍ഷത്തിൻ്റെ പ്രശ്ന പരിഹാരത്തിനും നിവാരണത്തിനുമാണ് നയരേഖയുടെ കരട് വനംവകുപ്പ് പ്രസിദ്ധീകരിച്ചത്. നയരേഖയിൽ ജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം.

സർക്കാർ കാട്ടുപന്നികളെ സ്ഥിരം ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാനും കുരങ്ങുകളെ ഷെഡ്യൂൾ ഒന്നിൽ നിന്നും രണ്ടിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യം ആവര്‍ത്തിക്കും. കാട്ടുപന്നികളുടെ ജനകീയ ഉന്മൂലനം ഉറപ്പാക്കും. നാട്ടിലെ കാടുപിടിച്ച സ്ഥലങ്ങളിലും കുറ്റിക്കാടുകളിലും കഴിയുന്ന കാട്ടുപന്നികളെ ഉന്മൂലനം ചെയ്യാൻ ജനകീയ പരിപാടി നടപ്പിലാക്കും.

84 പുതിയ ഫോറസ്റ്റ് സ്റ്റേഷൻ വൈകാതെ രൂപീകരിക്കുമെന്നും നയരേഖയില്‍ പറയുന്നു. സംസ്ഥാനത്തെ മനുഷ്യ ജീവി സംഘര്‍ഷ ബാധിത പ്രദേശങ്ങളെ പ്രത്യേകം മാപ്പ് ചെയ്തു. 273 തദ്ദേശ സ്ഥാപനങ്ങൾ(പഞ്ചായത്ത് / മുൻസിപ്പാലിറ്റി)കള്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളും 30 തദ്ദേശ സ്ഥാപനങ്ങൾ ഹോട്സ് പോട്ടുകളുമാണ്.

More Stories from this section

family-dental
witywide