പാകിസ്ഥാനിലെ മനുഷ്യാവകാശ പ്രതിസന്ധി’: ഷെരീഫ്-മുനീർ ഭരണകൂടത്തിൽ ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് കത്തെഴുതി 40-ലധികം നിയമസഭാംഗങ്ങൾ

പാകിസ്ഥാനിലെ മിലിറ്ററി പിന്തുണയുള്ള ഷെഹ്‌ബാസ് ഷെരീഫ് – ആസിം മുനീർ സർക്കാരിന്റെ പേരിൽ ഉണ്ടാകുന്ന മനുഷ്യാവകാശ ലംഘനങ്ങളും അന്തർദേശീയ അടിച്ചമർത്തലും സംബന്ധിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ച് 40-ലധികം അമേരിക്കൻ നിയമനിർമാതാക്കൾ US സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്ക് കത്ത് അയച്ചു. ഡിസംബർ 3-ാം തീയതി എഴുതിയ കത്തിൽ, ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തിയ അമേരിക്കൻ പൗരന്മാർക്കും അവരുടെ പാകിസ്ഥാനിലുള്ള ബന്ധുക്കൾക്കുമുള്ള ഭീഷണികളിലും പീഡനങ്ങളിലും അവർ ഗുരുതരമായി ആശങ്ക പ്രകടിപ്പിച്ചു.

പാക് പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫ്, ആർമി ചീഫ് ആസിം മുനീർ എന്നിവരുടെ നേതൃത്വത്തിലുള്ള സർക്കാർ മനുഷ്യാവകാശങ്ങൾ കനത്ത രീതിയിൽ ലംഘിക്കുന്നു. അതിനെതിരെ സംസാരിക്കുന്ന അമേരിക്കൻ പൗരന്മാർക്ക് പോലും ഭീഷണിയും പീഡനവും നേരിടേണ്ടിവരുന്നു. എന്നാണ് കത്തിൽ പറയുന്നത്. അധികാരദുരുപയോഗങ്ങളെ വിമർശിച്ച പ്രവാസികളെയും അവരുടെ കുടുംബങ്ങളെയും കുറ്റകാരണമില്ലാതെ തടങ്കലിൽ ഇടുന്നത്, ഭീഷണിപ്പെടുത്തുന്നത്, പീഡിപ്പിക്കുന്നത് തുടങ്ങിയ നടപടികൾ നടക്കുന്നു. ഇത് അന്താരാഷ്ട്ര പൗരാവകാശ നിയമത്തിലെ ആർട്ടിക്കിൾ 19 ലംഘനമാണ്. അതായത് വ്യക്തി സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ സ്വതന്ത്രത്തെയും നേരിട്ട് അടിച്ചമർത്തുന്ന നടപടികളാണെന്നും നിയമനിർമാതാക്കൾ ചൂണ്ടിക്കാട്ടി.

നിയമനിർമാതാക്കൾ അമേരിക്കൻ മണ്ണിലും വിദേശ ഇടപെടൽ നടക്കുന്നുവെന്ന് ആശങ്ക പ്രകടിപ്പിച്ചു. അതിനാൽ പാകിസ്ഥാനിൽ മനുഷ്യാവകാശ ലംഘനങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരെ വിസ നിരോധനങ്ങൾ, സ്വത്ത് മരവിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. തിരഞ്ഞെടുപ്പ് ക്രമക്കേടുകളാൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പാകിസ്ഥാനിലെ 2024 തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.

പാകിസ്ഥാൻ വേഗത്തിൽ ഒരു ഏകാധിപത്യ രാജ്യമായിക്കൊണ്ടിരിക്കുന്നു. ജനാധിപത്യ സ്ഥാപനങ്ങളും അടിസ്ഥാന സ്വാതന്ത്ര്യങ്ങളും തകർക്കപ്പെടുന്നു. 2024 തിരഞ്ഞെടുപ്പിൽ നിരവധി ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പട്ടൺ റിപ്പോർട്ടും US സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും ഈ ക്രമക്കേടുകൾക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യമാണ് എന്നും കത്തിൽ പറയുന്നു. പാകിസ്ഥാനിലെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും തകരുന്ന സാഹചര്യത്തിൽ, അന്താരാഷ്ട്ര ശ്രദ്ധയും സമ്മർദ്ദവും അനിവാര്യമാണെന്നും കത്തിൽ ആവർത്തിച്ചു.

‘Human rights crisis in Pakistan’: Over 40 lawmakers write to US Secretary of State Marco Rubio, expressing concern over Sharif-Munir regime

More Stories from this section

family-dental
witywide