ദുരന്തം വിതച്ച് മെലിസ ചുഴലിക്കാറ്റ്: 30- ലേറെ ജീവനുകള്‍ കവര്‍ന്നു; നദികൾ കരകവിഞ്ഞു, വീടുകള്‍ ഒഴുകിപ്പോയി, വ്യാപക വൈദ്യുതി തടസ്സം

ന്യൂഡല്‍ഹി : ഇക്കൊല്ലം ലോകം കണ്ട ഏറ്റവും മാരകമായ കൊടുങ്കാറ്റായ മെലിസയില്‍പ്പെട്ട് മരണം 30 കവിഞ്ഞു. ജമൈക്കയില്‍ കരതൊട്ട കൊടുങ്കാറ്റ് ജമൈക്കയില്‍ എട്ടു പേരുടേയും ഹെയ്തിയില്‍ 25 പേരുടേയും ജീവന്‍ കവര്‍ന്നു. ഹെയ്തിയില്‍ 18 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഹെയ്തിയില്‍ പ്രളയത്തില്‍ വീടു തകര്‍ന്നാണ് മരണങ്ങള്‍ ഏറെയും ഉണ്ടായിട്ടുള്ളത്.

കാറ്റഗറി 5- ല്‍ പെടുത്തിയിരിക്കുന്ന കൊടുങ്കാറ്റ് ജമൈക്കയിലും ക്യൂബയിലും വ്യാപകമായ നാശത്തിന് കാരണമായി. പടിഞ്ഞാറന്‍ ജമൈക്കയിലാണ് ഏറ്റവുമധികം നാശനഷ്ടമുണ്ടായിട്ടുള്ളത്. ആയിരക്കണക്കിന് ആളുകള്‍ക്കും വീട് നഷ്ടപ്പെട്ടു. വ്യാപകമായ വൈദ്യുതി തടസ്സമാണ് റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.

മെലിസ ചുഴലിക്കാറ്റില്‍ നിന്നുള്ള കടുത്ത വെള്ളപ്പൊക്കത്തെത്തുടര്‍ന്നാണ് ഹെയ്തിയിലെ തെക്കന്‍ തീരദേശ പട്ടണമായ പെറ്റിറ്റ്-ഗോവില്‍ 25 പേര്‍ മരിച്ചുതെന്ന് പ്രാദേശിക ഉദ്യോഗസ്ഥര്‍ ബുധനാഴ്ച പറഞ്ഞു. ലാ ഡിഗ്യു നദി കരകവിഞ്ഞതിനാല്‍ സമീപത്തെ വീടുകള്‍ വെള്ളത്തിനടിയിലായെന്ന് മേയര്‍ ജീന്‍ ബെര്‍ട്രാന്‍ഡ് സുബ്രീം അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു.

ചൊവ്വാഴ്ച ജമൈക്കയില്‍ കരതൊട്ട മെലിസ 185 മൈല്‍ (295 കിലോമീറ്റര്‍) വേഗതയിലാണ് വീശിയടിച്ചത്. ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ അറ്റ്‌ലാന്റിക് കൊടുങ്കാറ്റുകളിലൊന്നാണിത്. പിന്നീട് അത് ക്യൂബയിലേക്ക് നീങ്ങി, കരീബിയന്‍ പ്രദേശത്തുടനീളം വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തി.

ക്യൂബയില്‍, വീടുകള്‍ തകര്‍ന്നതായും, പര്‍വത റോഡുകള്‍ തടസ്സപ്പെട്ടതായും, തെക്ക് പടിഞ്ഞാറന്‍, വടക്ക് പടിഞ്ഞാറന്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ ക്യൂബയിലെ ഏകദേശം 735,000 പേര്‍ അഭയകേന്ദ്രങ്ങളില്‍ തുടര്‍ന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Hurricane Melissa kills at least 30 in the Caribbean

More Stories from this section

family-dental
witywide