
കിങ്സ്റ്റണ്‍: ചൊവ്വാഴ്ച പുലര്‍ച്ചയോടെ (പ്രാദേശിക സമയം) കര തൊടാനൊരുങ്ങുന്ന മെലിസ കൊടുങ്കാറ്റിനെ നേരിടാന്‍ സജ്ജമായി കരീബിയന്‍ ദ്വീപ് രാജ്യമായ ജമൈക്ക. ദ്വീപില്‍ പേമാരിയും അതിശക്തമായ കാറ്റും ഉണ്ടാവുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്നത്. തിങ്കളാഴ്ച മെലിസ ചുഴലിക്കാറ്റി പരമാവധി ശക്തിയുള്ള കൊടുങ്കാറ്റിന്റെ വിഭാഗമായ കാറ്റഗറി അഞ്ചില്‍ ഉള്‍പ്പെടുത്തിയിരുന്നു.
ഹെയ്തിയിലും ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലും ഇതിനോടകം 4 പേരുടെ മരണത്തിന് കാരണമായ മെലിസ ജമൈക്ക ഇതുവരെ നേരിട്ടതില്‍ ഏറ്റവും ശക്തമായ ചുഴലിക്കാറ്റ് ആയി മാറിയേക്കുമെന്നാണ് പ്രവചനം. മാത്രമല്ല, ഭൂമിയില്‍ ഇക്കൊല്ലം ഉണ്ടായതില്‍വെച്ചേറ്റവും മാരകമായ കൊടുങ്കാറ്റും ഇതുതന്നെയാകും എന്നും പ്രവചനങ്ങളുണ്ട്.
തീരത്തോട് അടുക്കുമ്പോള്‍ മെലിസയുടെ വേഗത കുറയുന്നത് കൂടുതല്‍ നാശനഷ്ടങ്ങള്‍ക്ക് കാരണമാകും. കനത്തമഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.
Hurricane Melissa will make landfall Jamaica on tuesday.















