
പനാജി: ഭാര്യയുടെ മദ്യപാനത്തില്‍ അസ്വസ്ഥനായ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ദക്ഷിണ ഗോവയിലെ ഫറ്റോര്‍ഡ പട്ടണത്തില്‍ ഏപ്രില്‍ 30നാണ് സംഭവം നടന്നതെന്ന് ഗോവ പൊലീസ് പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശിയായ പ്രതി കൃഷ്ണ റോയ് അറസ്റ്റിലായിട്ടുണ്ട്.
ഭാര്യ പതിവായി മദ്യപിച്ചതിന്റെ പേരില്‍ വടിയും ബെല്‍റ്റും ഉപയോഗിച്ച് അടിച്ചതായും ഇതാണ് മരണത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം ഗോവ വിട്ട പ്രതിയെ കൊല്‍ക്കത്തയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.