ഹൈബ്രിഡ് കഞ്ചാവ് കേസ് : ആലപ്പുഴയില്‍ ചോദ്യം ചെയ്യലിന് ഹാജരായി ഷൈന്‍ ടോമും ശ്രീനാഥും

ആലപ്പുഴ: നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ഹാജരായി. ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് ഇരുവരും എത്തിയത്.

ഇന്ന് രാവിലെ 7.30-ഓടെ ആണ് ഷൈന്‍ ചോദ്യംചെയ്യലിനെത്തിയത്. പിന്നാലെ, 8.15-ഓടെയാണ് ശ്രീനാഥ് ഭാസിയെത്തിയത്. അഭിഭാഷകനോടൊപ്പമായിരുന്നു ശ്രീനാഥ് എത്തിയത്.

ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ തസ്ലിമ സുല്‍ത്താനയ്ക്ക് (ക്രിസ്റ്റീന-41) രണ്ടു നടന്മാരുമായും ഒരു മോഡലുമായും ബന്ധമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇരുവരും ചോദ്യം ചെയ്യലിനെത്തിയത്. അതേസമയം, കഞ്ചാവ് ഇടപാടു സംബന്ധിച്ച തെളിവുകളൊന്നും കിട്ടിയില്ല.

അതേസമയം, ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും പിന്നാലെ മോഡല്‍ സൗമ്യയും ആലപ്പുഴ എക്‌സൈസ് ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. എന്തിനുവേണ്ടിയാണ് തന്നെ ചോദ്യംചെയ്യലിന് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും ഷൈന്‍ ടോമിനെയും ശ്രീനാഥ് ഭാസിയേയും അറിയാമെന്നും സൗമ്യ പ്രതികരിച്ചു.

More Stories from this section

family-dental
witywide