“രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ”: കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന് ശശി തരൂർ

വിദേശപര്യടനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഏൽപ്പിച്ച ദൗത്യം അഭിമാനത്തോടെ ഏറ്റെടുക്കുന്നുവെന്ന നിലപാടിൽ ഉറച്ച് ശശി തരൂർ എം.പി. രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. തന്നെ അങ്ങനെ ആർക്കും അപമാനിക്കാൻ കഴിയില്ല. തനിക്ക് തന്റേതായ വിലയുണ്ടെന്നും ശശി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ കഴിവിനെ കുറിച്ചോ കഴിവില്ലായ്മയെക്കുറിച്ചോ വ്യക്തിപരമായ അഭിപ്രായം കോൺഗ്രസ് നേതൃത്വത്തിന് ഉണ്ടാകാം. അത് അവരോട് ചോദിച്ചാൽ മതി. ഇത് സർക്കാരിന്റെ പരിപാടിയാണ്. സർക്കാരാണ് ആളുകളെ തിരഞ്ഞെടുത്ത് അയക്കുന്നത്അദ്ദേഹം കൂട്ടിച്ചേർത്തു

അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനത്തിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടവും ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലവും വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ച് വിശദീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രൂപവത്കരിച്ച സര്‍വ്വകക്ഷിപ്രതിനിധിസംഘത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ദേശീയ താല്‍പര്യമുള്ള വിഷയമായതിനാലും തന്റെ സേവനം ആവശ്യമുള്ള സന്ദര്‍ഭമായതിനാലും ക്ഷണം താന്‍ അഭിമാനത്തോടെ സ്വീകരിക്കുന്നതായി ശശി തരൂര്‍ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു..

പ്രതിനിധി സംഘത്തിലേക്ക് ആളുകളെ നിര്‍ദ്ദേശിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയപാര്‍ട്ടികളോട് ആവശ്യപ്പെട്ടിരുന്നു. നാലുപേരടങ്ങുന്ന പട്ടികയാണ് കോണ്‍ഗ്രസ് കൈമാറിയത്. മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ, മുന്‍ ലോക്സഭാ ഉപനേതാവ് ഗൗരവ് ഗൊഗോയ്, എംപിമാരായ സയീദ് നസീര്‍ ഹുസൈന്‍, രാജാ ബ്രാര്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിലേക്ക് നിര്‍ദ്ദേശിച്ചത്. വെള്ളിയാഴ്ചയാണ് പ്രതിനിധികളെ നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷ നേതാവിനോട് ആവശ്യപ്പെട്ടത്. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് നാലുപേരെ നിര്‍ദേശിച്ചതായി കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ എക്സ് പോസ്റ്റില്‍ പറയുന്നു. കോണ്‍ഗ്രസ് നിര്‍ദ്ദേശിച്ച ലിസ്റ്റില്‍ ശശി തരൂരിന്റെ പേരുണ്ടായിരുന്നില്ല.കോണ്‍ഗ്രസ് നിര്‍ദ്ദേശമില്ലാതെ തന്നെ തരൂരിനെ പ്രതിനിധി സംഘത്തിന്റെ നേതാവാക്കി വിദേശത്തേക്ക് അയയ്ക്കാനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

കോൺഗ്രസിനും സർക്കാരിനും ഇടയിലാണ് തർക്കം. എംപി എന്ന നിലയിലാണ് തന്നെ വിളിച്ചത്. കോൺഗ്രസ്സും സർക്കാരും തമ്മിലുള്ള കാര്യം അറിയില്ല. ദേശീയ സേവനം ചെയ്യാനുള്ള അവസരം ഉപയോഗിക്കും. രാഷ്ട്രമുണ്ടെങ്കിലെ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ. ഇതിൽ ഞാൻ രാഷ്ട്രീയം കാണുന്നില്ല. സർക്കാർ ഭാരതീയ പൗരനോട് ആവശ്യപ്പെടുമ്പോൾ അത് നിറവേറ്റണം. തന്നെ അത്ര എളുപ്പത്തിൽ അപമാനിക്കാൻ കഴിയില്ല. പോകാം എന്ന് അഭിമാനത്തോടെ പറഞ്ഞു. ദേശസ്നേഹം പൗരന്മാരുടെ കടമയാണെന്നാണ് വിശ്വാസം. അനാവശ്യമായി മറ്റു ചർച്ചയിലേക്ക് കടക്കുന്നില്ല. രാജ്യത്തിനു വേണ്ടി സംസാരിക്കുന്നത് പുതിയ കാര്യമല്ല. അത് മുൻപും ഉണ്ടായിട്ടുണ്ട്. ഭാവിയിലും ഉണ്ടാകും. വിവാദത്തിന് വേണ്ടി ഞാൻ ശ്രമിക്കുന്നില്ല.ചോദ്യങ്ങൾ കോൺഗ്രസിനോട് ചോദിക്കു. സർക്കാർ എന്നെ ആവശ്യപ്പെട്ടു. പാർലമെന്ററി വിഷയം മാത്രമാണ് മന്ത്രി സംസാരിച്ചത്- ശശി തരൂർ പറഞ്ഞു.

I am honoured by the invitation of the government of India says Shashi Tharoor

More Stories from this section

family-dental
witywide