ഞാൻ കമ്മ്യൂണിസ്റ്റല്ല, ജനാധിപത്യ സോഷ്യലിസ്റ്റാണ്; ട്രംപിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മംദാനി

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് “കമ്മ്യൂണിസ്റ്റ്” എന്ന് തുടരെ അഭിസംബോധന ചെയ്യുന്നതിന് മറുപടിയുമായി ന്യൂയോർക്കിന്റെ മേയർ സ്ഥാനാർത്ഥിയായ സോഹ്രാൻ മംദാനി. സിഎൻഎൻ അവതാരകയായ ഇരിൻ ബർണറ്റുമായി നടത്തിയ അഭിമുഖത്തിലാണ് മംദാനി തന്റെ നിലപാട് വ്യക്തമാക്കിയത്. പലതവണ പറഞ്ഞു. ഞാൻ കമ്മ്യൂണിസ്റ്റല്ല. ഞാൻ ഒരു ജനാധിപത്യ സോഷ്യലിസ്റ്റാണ് ആണ് എന്ന്. എന്റെ രാഷ്ട്രീയ സന്ദേശം ഓരോരുത്തരുടെയും ജീവിതത്തിൽ ആത്മാഭിമാനം ഉറപ്പാക്കുക എന്നാണ്. ട്രംപ് കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കുന്നത്, അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രതികരണമാണെന്നും മംദാനി പറഞ്ഞു.

ഇപ്പോഴത്തെ സമൂഹത്തിൽ “ജനാധിപത്യ സോഷ്യലിസ്റ്റ്” എന്ന നിലപാട് ഏറെ ജനപ്രീതി നേടിയിരിക്കുകയാണെന്നും, അതിനാലാണ് ട്രംപ് അതിൽ നിന്നും വിട്ടു നിൽക്കുന്നുവെന്നും ട്രംപ് പല രീതിയിൽ പ്രതികരണങ്ങൾ നടത്തുകയാണ്. എന്നാൽ അതിനിടയിലും അദ്ദേഹം ആൻഡ്രൂ കുമോയെ മേയറാക്കാൻ ശ്രമിക്കുകയാണെന്നും മംദാനി കൂട്ടിച്ചേർത്തു. അതേസമയം, തിങ്കളാഴ്ച ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ നടത്തിയ പോസ്റ്റിൽ ട്രംപ് വീണ്ടും മംദാനിയെ ലക്ഷ്യം വച്ചുകൊണ്ടുള്ള വിമർശനങ്ങൾ ഉന്നയിച്ചു.

More Stories from this section

family-dental
witywide