ഡിസിസി ട്രഷറർ വിജയന്റെ ആത്മഹത്യ കേസ്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ആശ്വാസം, മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

കൊച്ചി: വയനാട് ഡിസിസി ട്രഷറർ ആയിരിക്കവേ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഐസി ബാലകൃഷ്ണന്‍ എം എൽ എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥ് എന്നിവര്‍ക്കാണ് മുന്‍കൂര്‍ജാമ്യം ലഭിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്ന് കോടതിയുടെ നിര്‍ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കരുത്, തെളിവുകള്‍ നശിപ്പിക്കരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.