ICECH ക്രിക്കറ്റ് ടൂര്‍ണമെന്റിനു ഹൂസ്റ്റനില്‍ ആവേശകരമായ സമാപനം

ജീമോന്‍ റാന്നി

ഹൂസ്റ്റണ്‍: 12 വര്‍ഷമായി നടത്തി വരുന്ന ഇന്ത്യന്‍ എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍) (ICECH) ക്രിക്കറ്റ് ടൂര്‍ണമെന്റിനു ആവേശകരമായ സമാപനം. ഹൂസ്റ്റനിലെ വിവിധ ഇടവകകളിലെ ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഏപ്രില്‍ 6 ന് ആരംഭിച്ച് മെയ് 17 ന് സമാപിച്ചു.

സെമിയില്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ചര്‍ച്ചിനെ പരാജയപെടുത്തി സെന്റ് മേരീസ് പെയര്‍ലാന്‍ഡും, സെന്റ് .മേരീസ് മലങ്കര ചര്‍ച്ചിനെ പരാജയപ്പെടുത്തി സെന്റ് . ജെയിംസ് ക്‌നാനായ ചര്‍ച്ചും ഫൈനലില്‍ പ്രവേശിച്ചു.

മെയ് 17 ന് സ്റ്റാഫോര്‍ഡ് സിറ്റി പാര്‍ക്കില്‍ നടന്ന ഫൈനലില്‍ സെന്റ് . ജെയിംസ് ക്‌നാനായ ചര്‍ച്ച് ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവര്‍ മല്‍സരത്തില്‍ 10 ഓവറില്‍ 47 റണ്‍സിനു 7 വിക്കറ്റ് നഷ്ടപ്പെട്ട സെന്റ് ജെയിംസിന്റെ പ്രതിരോധത്തില്‍ 20 ഓവറില്‍ 87 റണ്‍സിനു പുറത്താക്കാന്‍ സെന്റ് .മേരീസ് പിയര്‍ലാന്‍ഡിന് കഴിഞ്ഞു. തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ സെന്റ് . മേരിസ് പിയര്‍ ലാന്‍ഡിന് തുടക്കത്തില്‍ 3 വിക്കറ്റ് നഷ്ടമായി. പിന്നീട് പ്രതിരോധത്തിലൂടെ സെന്റ് . മേരീസ് പിയര്‍ലാന്‍ഡ് അധികം വിക്കറ്റ് നഷ്ടമാകാതെ ലക്ഷ്യം കണ്ടു. ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച ഫോം നിലനിര്‍ത്തിയ സെന്റ് . മേരീസ് പെയര്‍ലാന്‍ഡ് ഫൈനലിലും അവരുടെ മികവ് പുലര്‍ത്തി.

ഫൈനല്‍ മത്സരം കാണാന്‍ നൂറു കണക്കിനു ക്രിക്കറ്റ് പ്രേമികള്‍ എത്തിയിരുന്നു. മല്‍സരത്തിലുടനീളം ടീമുകള്‍ക്കു വേണ്ടി ചെണ്ട മേളം നടത്തിയത് മല്‍സരത്തിനു കൂടുതല്‍ ആസ്വാദനമായി. വിജയികള്‍ക്കു സ്റ്റാഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു, കെ.കെ മാത്യു മെമ്മോറിയല്‍ ട്രോഫിയും, റണ്ണേഴ്‌സ് അപ്പിനു ബിജു ചാലക്കല്‍ ട്രോഫിയും സമ്മാനിച്ചു. ജോര്‍ജ് ജോസഫ് നല്‍കിയ ട്രോഫികള്‍ മികച്ച കളിക്കാര്‍ക്കും വിതരണം ചെയ്തു. ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് മാസ്സ് മ്യുചെല്‍ ഗ്രേറ്റര്‍ ഹുസ്റ്റന്‍, അബാക്കസ് ട്രാവെല്‍സ് ,ആന്‍സ് ഗ്രോസര്‍സ് ,റിയാലിറ്റി അസോസിയേറ്റ്‌സ് ഷുഗര്‍ലാന്‍ഡ് എന്നിവര്‍ സ്‌പോണ്‍സര്‍ ചെയ്തു.

മാന്‍ ഓഫ് ദി മാച്ച് ആയി ജോബി ജോസഫ്, ബെസ്റ്റ് ബൗളര്‍ ഓഫ് ദി ടൂര്‍ണമെന്റും മാന്‍ ഓഫ് ദി സീരീസുമായി അബിന്‍ പുന്നൂസും, ബെസ്റ്റ് ബാറ്റസ്മാന്‍ ഓഫ് ടൂര്‍ണമെന്റ് കെവിന്‍ ജോണ്‍, ബെസ്റ്റ് ഫീല്‍ഡര്‍ സെര്‍ണി തോമസ് ,എന്നിവരെ സെലക്ട് ചെയ്തു .

ഐസിഇസിഎച്ച് പ്രസിഡന്റ് റവ.ഫാ.ഡോ. ഐസക്, ബി. പ്രകാശ്, ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജ് സുരേന്ദ്രന്‍ പട്ടേല്‍ റവ. ഫാ.ജെക്കു സക്കറിയ, റവ.ജീവന്‍ ജോണ്‍ (സ്‌പോര്‍ട്‌സ് കണ്‍വീനര്‍) ബിജു ചാലക്കല്‍ (ക്രിക്കറ്റ് കോ ഓര്‍ഡിനേറ്റര്‍), അനില്‍ വര്‍ഗീസ്, ജസ്റ്റിന്‍ തോമസ്, റെജി കോട്ടയം, വിനോദ് നായര്‍, നൈനാന്‍ വീട്ടിനാല്‍, ജിനോ ജേക്കബ്, എബി തോമസ്, ഐസിഇസിഎച്ച് സെക്രട്ടറി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ രാജന്‍ അങ്ങാടിയില്‍, പിആര്‍ഓ. ജോണ്‍സന്‍ ഉമ്മന്‍ , ഫാന്‍സിമോള്‍ പള്ളത്തുമഠം എന്നിവരും മറ്റു കമ്മിറ്റി അംഗങ്ങളും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കി.

More Stories from this section

family-dental
witywide