”ബിജെപി ജയിച്ചാല്‍ ചേരി ഒഴിപ്പിക്കും, ചേരി നിവാസികള്‍ അവര്‍ക്ക് പ്രാണികള്‍” കടുപ്പിച്ച് കെജ്രിവാള്‍

ന്യൂഡല്‍ഹി: അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചാല്‍ നഗരത്തിലെ ചേരികള്‍ പൊളിച്ചുമാറ്റുമെന്ന് ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ‘ശീഷ്മഹല്‍’ (ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതി)യില്‍ വിലകൂടിയ ശൗചാലയങ്ങള്‍ നിര്‍മ്മിച്ചതായി ആരോപിച്ചതിന് തൊട്ടുപിന്നാലെയാണ് കെജ്രിവാള്‍ തിരിച്ചടിച്ചത്. ‘ഡല്‍ഹിയിലെ മുഴുവന്‍ ചേരികളേക്കാളും ചെലവേറിയതാണ്’ മുഖ്യമന്ത്രിയുടെ വസതിയില്‍ കെജ്രിവാള്‍ നടത്തിയ നിര്‍മ്മാണപ്രവര്‍ത്തനങ്ങളെന്നാണ് അമിത് ഷാ ്ആരോപിച്ചത്.

ബിജെപി ചേരി നിവാസികളെ അവഗണിച്ചതായും വോട്ടിനായി തിരഞ്ഞെടുപ്പ് സമയത്ത് മാത്രം അവരിലേക്ക് എത്തിച്ചേരുന്നതായും കെജ്രിവാള്‍ ആരോപിച്ചു. ഡല്‍ഹിയിലെ ഷക്കൂര്‍ ബസ്തി പ്രദേശത്തെ ചേരികള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബിജെപി ചേരി നിവാസികളെ സ്‌നേഹിക്കുന്നില്ലെന്നും അത് സമ്പന്നരുടെ പാര്‍ട്ടിയാണെന്നും കെജ്രിവാള്‍ തുറന്നടിച്ചു. ചേരി നിവാസികളുമായി അവര്‍ക്ക് എന്താണ് ബന്ധം? ചേരി നിവാസികളെ അവര്‍ പ്രാണികളായിട്ടാണ് കണക്കാക്കുന്നത് – അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് ചേരി നിവാസികളുടെ വോട്ട് അവര്‍ക്ക് വേണം, തിരഞ്ഞെടുപ്പിന് ശേഷം അവര്‍ക്ക് ചേരി നിവാസികളുടെ ഭൂമി വേണം,’ കെജ്രിവാള്‍ പറഞ്ഞു.

More Stories from this section

family-dental
witywide