‘യു.എസിന് വെടിനിര്‍ത്തല്‍ കരാറിലേക്ക് എത്തിക്കാന്‍ കഴിയുമെങ്കില്‍, അത് വളരെ നന്നാകും’- ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തില്‍ ഫ്രഞ്ച് പ്രസിഡന്റ്

ഒട്ടാവ: ഇസ്രയേലും ഇറാനും തമ്മിലുള്ള മാരകമായ സംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വെടിനിര്‍ത്തല്‍ സാധ്യതകള്‍ പരിഗണിക്കുന്നുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.

ജി7 ഉച്ചക്കോടിയില്‍ നിന്ന് ട്രംപ് നേരത്തേ പോയത് ഒരു പോസിറ്റീവ് സംഭവവികാസമാണെന്ന് മക്രോ വിശേഷിപ്പിച്ചു. ഇപ്പോള്‍ ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ട്. ഇരു രാജ്യങ്ങളിലെയും സാധാരണക്കാരെ സംരക്ഷിക്കേണ്ടതുണ്ടെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും ഇമ്മാനുവല്‍ മക്രോ പറഞ്ഞു. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ജി7 ഉച്ചകോടി അവസാനിക്കും മുന്‍പേ ട്രംപ് കാനഡയില്‍ നിന്നും മടങ്ങിയിരുന്നു. ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് ഇറാനോട് ട്രംപ് ഇന്നലെ ആവശ്യപ്പെടുകയും ചെയ്തു.

”ഇറാന്‍ ഇസ്രയേല്‍ വെടിനിര്‍ത്തലിനുള്ള ഓഫര്‍ ട്രംപ് മുന്നോട്ടുവച്ചിട്ടുണ്ട്. വെടിനിര്‍ത്തലിനു പിന്നാലെ വിശാലമായ ചര്‍ച്ചകള്‍ ആരംഭിക്കാനുള്ള ഓഫറും അദ്ദേഹം നല്‍കി. ഇരു കക്ഷികളും അത് പിന്തുടരുമോ എന്ന് നമ്മള്‍ കാണണം” കാനഡയില്‍ ജി 7 ഉച്ചക്കോടയില്‍ പങ്കെടുക്കാനെത്തിയ ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.

യുഎസിന് വെടിനിര്‍ത്തല്‍ കരാറിലേക്കു കാര്യങ്ങള്‍ എത്തിക്കാന്‍ കഴിയുമെങ്കില്‍, അത് വളരെ നല്ല കാര്യമാണെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു.

More Stories from this section

family-dental
witywide