
ചെന്നൈ : ഗോമൂത്രം കുടിച്ചതോടെ പനി മാറിയെന്ന വിചിത്രവാദവുമായി മദ്രാസ് ഐഐടി ഡയറക്ടര്‍ വി. കാമകോടി. ഗോമൂത്രം കുടിച്ചാല്‍ പനി മാത്രമല്ല, മറ്റ് രോഗങ്ങള്‍ മാറുമെന്നും അതു വിശേഷപ്പെട്ട മരുന്നാണെന്നും പറഞ്ഞ് പുകഴ്ത്തുകയാണ് കാമകോടി.
ഇദ്ദേഹത്തിന്റെ അവകാശവാദമുള്ള വീഡിയോ വൈറലായിട്ടുണ്ട്. ഇതോടെ ഇദ്ദേഹത്തെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഇത്തരത്തില്‍ അശാസ്ത്രീയ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതു പദവിക്കു നിരക്കാത്തതാണെന്നു കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരം വിമര്‍ശിച്ചു.
மூளை வலிமை அதிகம் கொண்ட கும்பல் ஆட்சியில் ஐஐடி இயக்குநர் லட்சணத்தை பாருங்கள்.. கோமியம் காய்ச்சல் மருந்தாம்😅 pic.twitter.com/3StltuzStU
— Subathra Devi (@SubathraDevi_) January 18, 2025
”പനി വന്നപ്പോള്‍ ഒരു സന്യാസിയുടെ നിര്‍ദേശപ്രകാരം ഗോമൂത്രം കുടിച്ചു. 15 മിനിറ്റില്‍ പനി മാറി. ബാക്ടീരിയയെയും ഫംഗസിനെയും നശിപ്പിക്കാന്‍ ഗോമൂത്രത്തിനു കഴിയും. ദഹനപ്രശ്‌നങ്ങളും മാറും.” – മാട്ടുപൊങ്കലിന്റെ ഭാഗമായുള്ള ഗോ സംരക്ഷണ ശാല ചടങ്ങിലായിരുന്നു കാമകോടിയുടെ പരാമര്‍ശം.