
അജിത്തിൻ്റെ ഗുഡ് ബാഡ് അഗ്ളി എന്ന സിനിമയ്ക്കെതിരെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി സംഗീത സംവിധായകൻ ഇളയരാജ . തന്റെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിച്ചു. പകർപ്പവകാശ നിയമം ലംഘിച്ചു.അതിനാൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് ഇളയരാജയുടെ ആവശ്യം.
ഹർജി തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചിത്രം റിലീസ് ചെയ്‌തത് ഏപ്രിൽ പത്തിനാണ്. യഥാർത്ഥ അവകാശികളിൽ നിന്ന് അനുമതി ലഭിച്ചിട്ടുണ്ടെന്ന് നിർമാതാക്കൾ അറിയിച്ചു.നേരത്തെ ‘മിസ്സിസ് ആൻഡ് മിസ്റ്റർ’ എന്ന തമിഴ് ചിത്രത്തിൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നുകാണിച്ച് ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കമൽഹാസൻ നാലുവേഷത്തിൽ അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമ രാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനമാണ് ഇതിലുള്ളത്.