അനധികൃത വാഹന കടത്ത് : മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും പൃഥ്വിരാജിന്റെയും വീട്ടിൽ ഇ.ഡി പരിശോധന

കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തിൽ കസ്റ്റംസിന് പിന്നാലെ പ്രമുഖ താരങ്ങളുടെ വീട്ടിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട കേസിൽ നടൻ ദുൽഖർ സൽമാന്റെയും മമ്മൂട്ടിയുടേയും പൃഥ്വിരാജിൻറെയും വീടുകളിലാണ് ഇപ്പോൾ പരിശോധന തുടരുന്നത്. 17 ഇടങ്ങളിലാണ് ഇഡി പരിശോധനയ്ക്ക് എത്തിയത്‌.

ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലെത്തിയ വാഹനങ്ങൾ കണ്ടെത്തുന്നതിനായി കസ്റ്റംസ് നടത്തിയ ഓപ്പറേഷൻ നുംഖോറിന് പിന്നാലെയാണ് ഇ ഡിയും പരിശോധന നടത്തുന്നത്. ഫെമ നിയമലംഘനത്തിന്റെ ഭാഗമായാണ് റെയ്ഡ് എന്നാണ് ഇ.ഡിയുടെ വിശദീകരണം.

മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടി ഇപ്പോൾ താമസിക്കുന്ന കടവന്ത്രയിലെ വീട്ടിലുമാണ് റെയ്ഡ്. കടവന്ത്രയിലെ വീട്ടിലാണ് ദുൽഖർ താമസിക്കുന്നത്.

More Stories from this section

family-dental
witywide