
അനിൽ മറ്റത്തിക്കുന്നേൽ
ഷിക്കാഗോ: ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയ് (INAI) കെന്നത്ത് യംഗ് സെൻ്ററുമായി ചേർന്ന് യുവാക്കൾക്കായി സൗജന്യ ഏകദിന യൂത്ത് മെന്റൽ ഹെൽത്ത് ഫസ്റ്റ് എയ്ഡർ പരിശീലനം നൽകുന്നു. 12 -ാം ക്ലാസിലോ അതിനു മുകളിലോ ഉള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.
തീയതി: ശനിയാഴ്ച, ഒക്ടോബർ 11, രാവിലെ 9:00 മുതൽ വൈകുന്നേരം 3:00 വരെ
സ്ഥലം: സെന്റ് തോമസ് സിറോ മലബാർ ചർച്ച്, ബെൽവുഡ്, ഇല്ലിനോയ്
സീറ്റുകൾ: 30 പേർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
പരിശീലനം വിജയകരമായി പൂർത്തിയാകുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇത്തരം പരിശീലനങ്ങൾ യുവാക്കൾക്ക് ഉന്നത പഠനത്തിനു മുതൽ കൂട്ടാണ്. കൂടാതെ ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള ധൈര്യം, പ്രതിരോധശേഷിതുടങ്ങിയ കഴിവുകൾ ഉള്ളവരാക്കി ഇവരെ മാറ്റാനും ഉപകരിക്കും
നമ്മുടെ സമൂഹങ്ങളുടെ ആരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്തുന്നതിന് INAI എന്നും പ്രതിജ്ഞാബദ്ധമാണ് . എക്കാലത്തേക്കാളും കൂടുതൽ, നമ്മുടെ യുവാക്കൾക്കും കുടുംബങ്ങൾക്കും ഇടയിൽ വളർന്നുവരുന്ന മാനസികാരോഗ്യ പ്രതിസന്ധി പരിഹരിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിയുന്നതിനാലാണ് ഇത്തരമൊരു പരിശീലനം നടത്താൻ തീരുമാനിച്ചത്.
സാംസ്കാരിക സ്വത്വ പ്രതിസന്ധി, ജനറേഷൻ ഗ്യാപ്, മാനസികാരോഗ്യത്തെ ചുറ്റിപ്പറ്റിയുള്ള സമൂഹത്തിന്റെ വികലമായ കാഴ്ചപ്പാട് തുടങ്ങിയവയെല്ലാം ചികിൽസ ആവശ്യമുള്ളവർക്കുള്ള സമയബന്ധിതമായ സഹായം പലപ്പോഴും ഇല്ലാതാക്കുന്നു.
ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ
Mental Health First Aider Training
സ്ഥലങ്ങൾ പരിമിതമാണ്!