നാണ്യനിധിയുടെ ധനസഹായം പോര; പാകിസ്ഥാന്‍ 4.9 ബില്യണ്‍ ഡോളര്‍ കൂടി വായ്പ തേടുന്നുവെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്ന് 4.9 ബില്യണ്‍ ഡോളര്‍ കടം വാങ്ങാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഈ മാസം ആദ്യം അന്താരാഷ്ട്ര നാണയ നിധി പാക്കിസ്ഥാന് ഒരു ബില്യണ്‍ ഡോളര്‍ അനുവദിച്ചതിന് പിന്നാലെയാണിത്.

കര്‍ശനമായ വ്യവസ്ഥകളോ പ്രകടന മാനദണ്ഡങ്ങളോ ഇല്ലാതെ 7 ശതമാനം മുതല്‍ 8 ശതമാനം വരെ വാര്‍ഷിക പലിശ നിരക്കില്‍ അന്താരാഷ്ട്ര വാണിജ്യ ബാങ്കുകളില്‍ നിന്ന് 2.64 ബില്യണ്‍ ഡോളര്‍ ഹ്രസ്വകാല വായ്പകള്‍ നേടാനാണ് പാക്കിസ്ഥാന്‍ നീക്കം നടത്തുന്നതെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കൂടാതെ, വാണിജ്യ ബാങ്കുകളില്‍ നിന്ന് ദീര്‍ഘകാല വായ്പാ ക്രമീകരണങ്ങളിലൂടെ സര്‍ക്കാര്‍ 2.27 ബില്യണ്‍ ഡോളര്‍ തേടുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

പണം ലഭിക്കാനായി നാല് പ്രധാന അന്താരാഷ്ട്ര ബാങ്കുകളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈനയില്‍ (ഐസിബിസി) നിന്ന് 1.1 ബില്യണ്‍ യുഎസ് ഡോളര്‍, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക് എന്നിവയില്‍ നിന്ന് 500 മില്യണ്‍ യുഎസ് ഡോളര്‍ വീതവും ഡെവലപ്മെന്റ് ബാങ്കില്‍ (എഡിബി) നിന്ന് 500 മില്യണ്‍ യുഎസ് ഡോളര്‍ വായ്പയ്ക്ക് ഒരു വാണിജ്യ ഗ്യാരണ്ടിയും തേടുന്നുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide