
പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ട ശ്രമം. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വിഎച്ച്എസ്എസ് പരീക്ഷാ സെന്ററിലാണ് സംഭവം. വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം സ്വദേശിയായ വിദ്യാര്‍ഥിയാണ് പിടിയിലായത്. ഹാള്‍ടിക്കറ്റ് പരിശോധനയില്‍ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റര്‍ അധികൃതര്‍ ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പത്തനംതിട്ട പോലീസെത്തി വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയുടെ പേരിലാണ് വ്യാജ ഹാള്‍ ടിക്കറ്റ് ചമച്ചത്. സംഭവവുമായി ഹാള്‍ടിക്കറ്റില്‍ പേരുണ്ടായിരുന്ന വിദ്യാര്‍ഥിക്ക് ബന്ധമുണ്ടോയെന്നും സെന്ററിലുള്ള ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. വിദ്യാര്‍ഥിയെ ചോദ്യം ചെയ്തുവരികയാണ്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെൻ്റർ ജീവനക്കാരി എന്നാണ് വിദ്യാർഥി നൽകിയ മൊഴി. ഇതിന് പിന്നാലെ ജീവനക്കാരിയെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാര്യങ്ങൾ വിശദമായി പരിശോധിക്കുകയാണെന്നും പത്തനംതിട്ട പൊലീസ് അറിയിച്ചു.