ഒരു സുപ്രധാന രാജ്യവുമായി പ്രധാനപ്പെട്ട വ്യാപാര കരാര്‍ വരുന്നു…എല്ലാം നാളെ 10 മണിക്ക് പറയാമെന്ന് ട്രംപ്; ആശ്ചര്യത്തില്‍ ലോകം

വാഷിംഗ്ടണ്‍: ഓവല്‍ ഓഫീസില്‍ നാളെ രാവിലെ 10.00 മണിക്ക് (ഇന്ത്യൻ സമയം ഇന്ന് രാത്രി) നടക്കാനിരിക്കുന്ന പത്രസമ്മേളനത്തില്‍ ഒരു പ്രധാന പുതിയ വ്യാപാര കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍.

‘ഒരു വലിയ, വളരെയധികം ബഹുമാനിക്കപ്പെടുന്ന രാജ്യത്തിന്റെ പ്രതിനിധികളുമായുള്ള ഒരു പ്രധാന വ്യാപാര ഇടപാടിനെക്കുറിച്ച് നാളെ രാവിലെ 10:00 മണിക്ക് ഓവല്‍ ഓഫീസില്‍ വലിയ വാര്‍ത്താ സമ്മേളനം ഉണ്ടാകും,’ ട്രംപ് തന്റെ പോസ്റ്റില്‍ പറഞ്ഞു.

ട്രംപിന്റെ വരാനിരിക്കുന്ന പ്രഖ്യാപനം ‘വലിയ, വളരെയധികം ബഹുമാനിക്കപ്പെടുന്ന ഒരു രാജ്യവുമായുള്ള’ ഒരു ‘വലിയ വ്യാപാര കരാര്‍’ ആണെന്ന് അമേരിക്കന്‍ കമാന്‍ഡര്‍-ഇന്‍-ചീഫ് പറഞ്ഞിരുന്നു. വ്യാപാര യുദ്ധം രൂക്ഷമായതിനുശേഷ സ്വിറ്റ്‌സര്‍ലന്‍ഡില്‍ യുഎസ്-ചൈന ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനിടയിലാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

യുഎസുമായി വ്യാപാര കരാറില്‍ ഉള്‍പ്പെട്ട രാജ്യത്തിന്റെ പേര് ട്രംപ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല എന്നതിനാല്‍ ലോകരാജ്യങ്ങളുടെ ആകാംഷ വര്‍ദ്ധിച്ചിരിക്കുകയാണ്. അധികാരത്തിലേറിയതുമുതല്‍ തീരുവയുദ്ധം കൊണ്ട് ലോകത്തെ ഞെട്ടിച്ച ട്രംപിനോട് തീരുവ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ ചര്‍ച്ച നടത്തിയിരുന്നു. ട്രംപ് തീരുവയ്ക്ക് തിരിച്ചടി തീരുവകൊണ്ടായിരുന്നു ചൈനയുടെ മറുപടി. ചൈനയ്‌ക്കെതിരെ തന്നെയാണ് യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്നതും.

More Stories from this section

family-dental
witywide