‘ന്യൂക്ലിയർ ഫ്ലാഷ്പോയിന്‍റ്’ എന്ന് അറിയപ്പെടുന്ന ഒരു പ്രദേശത്ത് കുഴപ്പമുണ്ടാക്കരുത്’; ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യക്കെതിരെ ഭീഷണി മുഴക്കി പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യയോട് ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്ന് ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു. പഹൽഗാം സംഭവത്തിലെ ജീവഹാനി അത്യധികം അസ്വസ്ഥജനകവും ദുരന്തപൂർണ്ണവുമാണ്. മരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും ദുഃഖത്തിൽ ഞാൻ ആഴമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഇമ്രാൻ എക്സില്‍ കുറിച്ചു.

“തെറ്റായ ഫ്ലാഗ് പുൽവാമ ഓപ്പറേഷൻ സംഭവിച്ചപ്പോൾ, ഇന്ത്യക്ക് എല്ലാവിധ സഹകരണവും വാഗ്ദാനം ചെയ്തു. എന്നാൽ ഇന്ത്യക്ക് വ്യക്തമായ തെളിവുകളൊന്നും ഹാജരാക്കാൻ കഴിഞ്ഞില്ല. 2019ൽ ഞാൻ പ്രവചിച്ചതുപോലെ, പഹൽഗാം സംഭവത്തിന് ശേഷവും അതേ കാര്യം ആവർത്തിക്കുകയാണ്. ആത്മപരിശോധനയ്ക്കും അന്വേഷണത്തിനും പകരം, മോദി സർക്കാർ വീണ്ടും പാകിസ്ഥാനെ കുറ്റപ്പെടുത്തുകയാണ്” – പാകിസ്ഥാൻ തെഹ്‌രീക് ഇ ഇൻസാഫ് മേധാവി പറഞ്ഞു. 1.5 ബില്യൺ ജനങ്ങളുള്ള ഒരു രാജ്യമെന്ന നിലയിൽ, ‘ന്യൂക്ലിയർ ഫ്ലാഷ്പോയിന്‍റ്’ എന്ന് അറിയപ്പെടുന്ന ഒരു പ്രദേശത്ത് കുഴപ്പമുണ്ടാക്കുന്നതിന് പകരം ഇന്ത്യ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

More Stories from this section

family-dental
witywide