ഒരു വശത്ത് അമേരിക്കയുടെ എഫ് 35, മറുവശത്ത് റഷ്യയുടെ സുഖോയ് 57 ഇ! ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ അഞ്ചാം തലമുറ പോർവിമാനവും ചർച്ചയാകുമോ?

ഡൽഹി: അഞ്ചാം തലമുറ പോർ വിമാനങ്ങൾ ഇന്ത്യക്ക് നൽകാനും അമേരിക്കയും റഷ്യയും തമ്മിൽ മത്സരം. തങ്ങളുടെ പ്രശസ്തമായ പോർ വിമാനങ്ങളുമായാണ് റഷ്യയും അമേരിക്കയും മത്സരിക്കുന്നത്. അമേരിക്കൻ കമ്പനി ലോക്ക്ഹീഡ് മാർട്ടിന്‍റെ എഫ് 35, റഷ്യൻ സുഖോയ് 57 ഇ എന്നീ പോർവിമാനങ്ങൾ ആണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്‍റെ പരിഗണനയിലുള്ളത്. എന്നാൽ ഏത് വാങ്ങണമെന്ന കാര്യത്തിൽ ഇന്ത്യ തീരുമാനമെടുത്തിട്ടില്ല. ചൈനയും പാകിസ്ഥാനും അത്യാധുനിക പോർവിമാനങ്ങൾ വാങ്ങുന്നതിനാൽ ഇന്ത്യയും അമേരിക്കയിൽ നിന്നോ റഷ്യയിൽ നിന്നോ അഞ്ചാം തലമുറ പോർവിമാനങ്ങൾ വാങ്ങുന്ന കരാറിലെത്തിയേക്കും.

എയ്റോ ഇന്ത്യയിൽ അണിനിരക്കുന്ന ലോക്ക് ഹീഡ് മാർട്ടിന്‍റെ എഫ് 35, റോസോബോറൺ എക്സ്പർട്ടിന്‍റെ സുഖോയ് 57 ഇ എന്നിവയാണ് സർക്കാരിന്‍റെ സജീവപരിഗണനയിലുള്ളത്. എല്ലാ സാധ്യതകളും വാഗ്ദാനങ്ങളും പരിഗണിക്കുന്നെന്നാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ വിശദീകരണം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യോമാഭ്യാസമായ എയ്റോ ഇന്ത്യയുടെ മൂന്നാം ദിനവും ചർച്ചകളും കരാറുകളും സജീവ ശ്രദ്ധാകേന്ദ്രമാണ്. അമേരിക്കൻ സന്ദർശനത്തിനിടെ പ്രസിഡന്‍റ് ട്രംപുമായി മോദി ഇക്കാര്യത്തിൽ ധാരണയിലെത്തുമോ എന്നതും കണ്ടറിയണം.

Also Read

More Stories from this section

family-dental
witywide