ആ വീഡിയോയിലുണ്ടായിരുന്നു പഹല്‍ഗാമില്‍ ചോരവീഴ്ത്തിയവര്‍ക്ക് ഇന്ത്യ മറുപടി നല്‍കാന്‍ തയ്യാറായെന്ന്… എന്റെ സഹോദരീ സഹോദരന്മാരുടെ വേദനയുടെ ഭാരം നിങ്ങളെ കണ്ടെത്തുമെന്നും …

ന്യൂഡല്‍ഹി : ഇന്ന് രാജ്യം ഉണര്‍ന്നത് പഹല്‍ഗാമിലെ കൂട്ടക്കുരുതിക്ക് ഇന്ത്യ മറുപടി നല്‍കി എന്ന വാര്‍ത്ത കേട്ടാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കുന്നതിന് തൊട്ടുമുമ്പ് ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ ഇന്ത്യന്‍ സൈന്യം പങ്കുവെച്ചിരുന്നു.

ആക്രമണത്തിന് തൊട്ടുമുമ്പ് എക്‌സില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ഇന്ത്യന്‍ സൈനികര്‍ ആയുധങ്ങള്‍ കയറ്റുന്നതും ടാങ്കുകള്‍ വെടിവയ്ക്കുന്നതും കാണാം. ‘എന്റെ സഹോദരീ സഹോദരന്മാരുടെ വേദനയുടെ ഭാരം നിങ്ങളെ കണ്ടെത്തും,’ വീഡിയോ പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ശബ്ദവും ഇടയ്ക്കിടെ കേള്‍ക്കാമായിരുന്നു. ‘എപ്പോഴും സജ്ജം, എപ്പോഴും വിജയം’ എന്ന സന്ദേശത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഇന്ത്യയുടെ മറുപടി ആക്രമണം ഉണ്ടായത്.

ഭീകരതാവളങ്ങള്‍ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇന്ത്യയുടെ ആക്രമണം. ആക്രമണത്തില്‍ 30 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. 55 ലേറെ പരിക്കേറ്റിട്ടുണ്ട്. ഒമ്പതു പേര്‍ മരിച്ചതായി പാകിസ്ഥാന്‍ സ്ഥിരീകരിച്ചു.

More Stories from this section

family-dental
witywide