“നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് കൊണ്ടുപോയി, പണ്ടു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയത്”; സിപിഎം നേതാവിൻ്റെ വിവാദ പരാമർശത്തിനെതിരെ ബിജെപി

കോന്നി വനം വകുപ്പ് ഓഫിസ് മാർച്ചിനിടെ വിവാദ പരാമർശവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും പത്തനംതിട്ട മുൻ ജില്ലാ സെക്രട്ടറിയുമായ കെ.പി.ഉദയഭാനു. ‘‘ഒരു സ്ഥലത്ത് വീട്ടിൽ നനച്ചിട്ടിരുന്ന തുണിയെല്ലാം കുരങ്ങ് എടുത്തുകൊണ്ടുപോയി. പണ്ടു നമ്മൾ പറയുമായിരുന്നു ശ്രീകൃഷ്ണനായിരുന്നു സ്ത്രീകളുടെ തുണിയെല്ലാം എടുത്തുകൊണ്ടുപോയിരുന്നതെന്ന്’’ – വന്യമൃഗശല്യത്തിനെതിരെ ഡിഎഫ്ഒ ഓഫിസിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉദയഭാനു .

മുൻപ് ഭാഗവതവുമായി ബന്ധപ്പെടുത്തി ഉദയഭാനു വിവാദ പരാമർശം നടത്തിയിരുന്നു. കൂടാതെ ആനയെയും പന്നിയെയും പുലിയെയും മറ്റും പൂജിക്കുന്നതായും കുറ്റപ്പെടുത്തിയ ഉദയഭാനു മൃഗങ്ങളെയെല്ലാം പൂജിക്കുന്നത് ലോകത്തെവിടെയെങ്കിലും ഉണ്ടോയെന്നും ചോദിച്ചിരുന്നു. ഉദയഭാനുവിന്റെ പരാമർശത്തിനെതിരെ ബിജെപി റാന്നി പൊലീസിൽ പരാതി നൽകി.

‘താന്തോന്നികളായ കുറെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇവിടെ ഉണ്ട്. അവരുടെ താന്തോന്നിത്തരത്തിന്റെ തായ്‌വേരറക്കാനുള്ള ശക്തി നാട്ടിലെ ജനങ്ങൾക്കുണ്ട്. ഫോറസ്റ്റുകാർക്ക് മനുഷ്യനുമായി ഒരു ബന്ധവുമില്ല. കുളത്തുമണ്ണിൽ കാട്ടാന ചത്തിട്ടും ഫോറസ്റ്റുകാർ അറിഞ്ഞില്ല, ഇവരുടെ ജോലി എന്താ. നാലഞ്ച് ദിവസം കഴിഞ്ഞ് എത്തി ബംഗാളികളെ പിടിച്ചുകൊണ്ടുപോയി. ഗർഭിണിയായ യുവതിയുടെ ഭർത്താവിനെ പിടിച്ചുകൊണ്ടുപോയി മർദിച്ചു. ഇതിനെതിരെ പൊലീസ് കേസെടുക്കണം. അല്ലെങ്കിൽ പൊലീസ് സ്റ്റേഷനിലേക്കു ഞങ്ങൾക്ക് വരേണ്ടി വരും. ഭർത്താവിനെ പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിക്കുന്നതായി സ്ത്രീ എംഎൽഎയോടു പറഞ്ഞിരുന്നു. എംഎൽഎ ഫോറസ്റ്റ് സ്റ്റേഷനിൽപോയി സംസാരിച്ചു. ഫോറസ്റ്റുകാർ എന്താ മഹാരാജാക്കന്മാരാണോ. അവരോട് സംസാരിക്കാൻ കഴിയില്ലേ, ഫോറസ്റ്റ് ഓഫിസ് ഒരു സർക്കാർ ഓഫിസാണ്. അവിടെപ്പോയി സംസാരിച്ചപ്പോൾ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ചാരിത്ര്യത്തിനു ഭംഗം സംഭവിച്ചെന്നാ പറയുന്നത്.’’ – കെ.പി.ഉദയഭാനു പറഞ്ഞു.

in the past it was Lord Krishna who took away all the women’s clothes says cpm leader

More Stories from this section

family-dental
witywide