തൃശൂരിനെ ഞെട്ടിച്ച് കൊലപാതകം: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് പതിനാലും പതിനാറും വയസുള്ള കുട്ടികള്‍

തൃശൂര്‍: തൃശൂരിനെ ഞെട്ടിച്ച് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് പതിനാലും പതിനാറും വയസുള്ള കുട്ടികള്‍. തൃശൂര്‍ വടക്കെ ബസ് സ്റ്റാന്‍ഡിന് സമീപം താമസിക്കുന്ന ലിവിനാണ് (30) കൊല്ലപ്പെട്ടത്.

തൃശൂര്‍ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കന്‍കാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളും ലിവിനുമായി തര്‍ക്കമുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ യുവാവിനെ കുത്തുകയായിരുന്നു. നെഞ്ചില്‍ കുത്തേറ്റ യുവാവിനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

14 വയസുകാരനാണ് ലിവിനെ കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം പ്രതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്നതടക്കം പരിശോധിച്ചുവരികയാണ്.

More Stories from this section

family-dental
witywide