പകൽ തുടങ്ങി രാത്രി വരെ, ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്സ് പരിശോധന

നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ ഓഫീസില്‍ ഇന്‍കം ടാക്‌സ് റെയ്ഡ്. ആശിര്‍വാദ് സിനിമാസിലാണ് ഇന്‍കംടാക്‌സ് പരിശോധന നടത്തിയത്. പകല്‍ നീണ്ടു നിന്ന പരിശോധന അവസാനിപ്പിച്ച് ഉദ്യോഗസ്ഥര്‍ രാത്രിയോടെയാണ് മടങ്ങിയത്. നിര്‍മാതാക്കളായ ആന്റണി പെരുമ്പാവൂര്‍, സുരേഷ് കുമാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് പരിശോധന എന്നതും ശ്രദ്ധേയമാണ്.

അതേസമയം ജൂണ്‍ ഒന്ന് മുതല്‍ സിനിമ മേഖല നിശ്ചലമാക്കുന്ന സമരം ആരംഭിക്കാന്‍ ഇരിക്കുകയാണ്. നിര്‍മാതാവ് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അതിന് പിന്നാലെ ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ സുരേഷ് കുമാറിനെ ആരാണ് ചുമതലപ്പെടുത്തിയതെന്നായിരുന്നു നിര്‍മാതാവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അംഗവുമായ ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചിരുന്നു.

More Stories from this section

family-dental
witywide