
ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് പ്രതിപക്ഷം. സുപ്രീംകോടതി മുന്‍ ജഡ്ജി ബി സുദര്‍ശന്‍ റെഡ്ഢിയാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ഇന്ന് ഉച്ചയ്ക്ക് 12.30ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനുണ്ടായത്. എല്ലാ പാര്‍ട്ടികളും സ്ഥാനാര്‍ഥിത്വത്തെ അനുകൂലിച്ചു.
വോട്ടവകാശ യാത്രയുടെ ഭാഗമായി ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് മുതിര്‍ന്ന നേതാക്കളും ബിഹാറിലായതിനാല്‍ കൂടിയാലോചനകള്‍ക്കു വേണ്ടിയാണ് പ്രഖ്യാപനം ഇന്നത്തേക്കു മാറ്റിയത്.
ഇതൊരു ആശയ പോരാട്ടമാണെന്നും, ഏറ്റവും യോഗ്യനായ ആളെയാണ് തിരഞ്ഞെടുത്തതെന്നും കോണ്‍ഗ്രസ് സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പ്രതികരിച്ചു