ഇന്ത്യന്‍ തുറമുഖങ്ങളിലേക്ക് വന്നു പോകരുത്, പാക്ക് കപ്പലുകള്‍ക്ക് വിലക്കുമായി ഇന്ത്യ

ന്യൂഡല്‍ഹി : ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക്കിസ്ഥാന്‍ കപ്പലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. മെര്‍ച്ചന്റ് ഷിപ്പിങ് ആക്ട് 411ാം വകുപ്പ് പ്രകാരമാണ് നടപടി.

പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെത്തുടര്‍ന്ന്, പാകിസ്ഥാനില്‍ നിന്നുള്ള എല്ലാ ഇറക്കുമതികളും ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണിത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം, പാകിസ്ഥാന്‍ പതാകയുള്ള കപ്പലുകള്‍ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പ്രവേശിക്കുന്നത് നിരോധിച്ചു. ഈ നിര്‍ദ്ദേശം ഉടനടി പ്രാബല്യത്തില്‍ വരുമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രാബല്യത്തില്‍ തുടരുമെന്നും അറിയിപ്പിലുണ്ട്.

More Stories from this section

family-dental
witywide