ബിഹാർ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യത്തിൽ സീറ്റ് ധാരണയായി; മത്സരചിത്രം തെളിയുന്നു

ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിൽ ഇന്ത്യാസഖ്യത്തിൽ സീറ്റുധാരണയായി. ഇതോടെ ബിഹാറിലെ തെരഞ്ഞെടുപ്പ് ചിത്രം തെളിയുകയാണ്. 243 അംഗ നിയമസഭ മണ്ഡലങ്ങളില്‍ കോൺഗ്രസിന് 61 സീറ്റ് നൽകുമെങ്കിലും 59 സീറ്റുകളിൽ മാത്രമാണ് പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ കഴിയുക. സഖ്യത്തിനൊപ്പം ചേർന്ന ഇന്ത്യ ഇൻക്ലൂസീവ് പാർട്ടിക്കായി രണ്ട് സീറ്റുകൾ നീക്കിവെയ്ക്കണം.

കഴിഞ്ഞതവണ 19 സീറ്റിൽ മത്സരിച്ച് 12ലും വിജയിച്ച സിപിഐ എംഎലിന് 20 സീറ്റ്, സിപിഐക്ക് ആറ് സീറ്റ്, സിപിഐഎമ്മിന് നാല് സീറ്റ്, വികാസ്ശീൽ ഇൻസാൻ പാർട്ടിക്ക് 15 സീറ്റ്, ആർജെഡി 137 സീറ്റ് എന്നിങ്ങനെയാണ് സീറ്റ് വിഭജിച്ചിരിക്കുന്നത്. ഇതിൽ 137 സീറ്റ് ലഭിച്ച ആർജെഡി സ്വന്തം അക്കൗണ്ടിൽ നിന്നാകും ഘടകക്ഷികൾക്ക് സീറ്റ് നൽകുക.

ബിഹാർ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക നൽകാൻ മണിക്കൂറുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ സഖ്യത്തിലടക്കം സീറ്റുധാരണയായത്. ഇന്നലെ കോൺഗ്രസ് 48 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ധാരണപ്രകാരം ലഭിച്ച 101 വീതം സീറ്റുകളിലും സ്ഥാനാർഥികളെ നിശ്ചയിച്ച് ബിജെപിയും ജെഡിയുവും പ്രചാരണചൂടിലാണ്.

India bloc reaches agreement on seats in Bihar election

More Stories from this section

family-dental
witywide