ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യയുടെ ത്രസിപ്പിക്കുന്ന വിജയം, 119 ൽ എറിഞ്ഞൊതുക്കി, 48 റൺസ് ജയം; ടി20 പരമ്പരയിൽ 2-1ന് മുന്നിൽ

ഗോൾഡ്കോസ്റ്റ്: ഓസ്ട്രേലിയക്കെതിരായ നാലാം ടി20യിൽ ഇന്ത്യയ്ക്ക് 48 റൺസിന്റെ തകർപ്പൻ വിജയം. 168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസിനെ 18.2 ഓവറിൽ 119ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ പരമ്പരയിൽ 2-1ന് മുന്നിലെത്തിയത്. ഇന്ത്യൻ ബോളർമാർ കൂട്ടത്തോടെ തിളങ്ങിയ മത്സരത്തിൽ വാഷിങ്ടൻ സുന്ദർ മൂന്ന് വിക്കറ്റും അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ട് വീതവും വീഴ്ത്തി. അർഷ്ദീപ് സിങ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ശുഭ്മൻ ഗിൽ 39 പന്തിൽ 46 റൺസുമായി ടോപ് സ്കോററായി. അഭിഷേക് ശർമ (28), ശിവം ദുബെ (22), സൂര്യകുമാർ യാദവ് (20), അക്ഷർ പട്ടേൽ (21) എന്നിവരും നിർണായക സംഭാവനകൾ നൽകി. മറുപടി ബാട്ടിങ്ങിൽ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് 24 പന്തിൽ 30 റൺസെടുത്തെങ്കിലും മറ്റാർക്കും പിടിച്ചുനിൽക്കാനായില്ല.

മാത്യു ഷോർട്ട് (25), മാർകസ് സ്റ്റോയ്നിസ് (17), ടിം ഡേവിഡ് (14) എന്നിവരാണ് ഓസീസിന്റെ മറ്റ് പ്രധാന സ്കോറർമാർ. മുൻനിരയും മധ്യനിരയും വേഗം കൂടാരം കയറിയതോടെ ഓസീസ് 100 കടക്കാൻ പാടുപെട്ടു. അഞ്ചാം ടി20 വിജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം. ബോളിങ്-ബാറ്റിങ് യൂണിറ്റുകളുടെ ഏകോപിത പ്രകടനമാണ് ഇന്ത്യയെ തിരിച്ചുവരവിന് പ്രചോദിപ്പിച്ചത്.

Also Read

More Stories from this section

family-dental
witywide