
ന്യൂഡല്‍ഹി: കൈലാസ – മാനസസരോവര്‍ യാത്ര പുനരാരംഭിക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. രണ്ട് ദിവസത്തെ വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകളിലൂടെയാണ് തീരുമാനത്തിലെത്തിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രയുടെ ചൈന സന്ദര്‍ശനത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. 2020 മുതല്‍ മുടങ്ങിക്കിടങ്ങ യാത്രയാണ് പുനരാരംഭിക്കുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി മിസ്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
യാത്ര പുനരാരംഭിക്കുന്നത് ഈ ദിശയിലുള്ള ഒരു വലിയ ചുവടുവയ്പ്പായാണ് കണക്കാക്കുന്നത്. ടിബറ്റിലെ കൈലാസ പര്‍വ്വതവും മാനസസരോവര്‍ തടാകവും സന്ദര്‍ശിക്കുന്ന യാത്ര 2020 ല്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനുശേഷം നിര്‍ത്തിവച്ചിരിക്കുകയായിരുന്നു.