
ന്യൂഡല്‍ഹി : പഹല്‍ഗാമില്‍ ഭീകരര്‍ കൂട്ടക്കുരുതി നടത്തിയ 26 പേരുടെ മരണത്തിന് കണക്കുചോദിച്ച് ഇന്ത്യ ബുധനാഴ്ച രാവിലെ പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. അതിര്‍ത്തി കടന്നുള്ള ഭീകരാക്രമണ പദ്ധതികളുടെ വേരുകള്‍ ലക്ഷ്യമിട്ട് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരെയാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ലഷ്‌കര്‍-ഇ-തൊയ്ബ, ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം), ഹിസ്ബുള്‍ മുജാഹിദീന്‍ ക്യാമ്പുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഏതൊക്കെയാണ് ആക്രമണത്തിനായി ഇന്ത്യ തിരഞ്ഞെടുത്ത ആ 9 കേന്ദ്രങ്ങള്‍
- ബഹവല്‍പൂര്‍-അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയായുള്ള ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമാണിത്.
- മുരിദ്‌കെ- അതിര്‍ത്തിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് മുരിദ്‌കെ സ്ഥിതി ചെയ്യുന്നത്. ഇത് ഒരു എല്‍ഇടി ക്യാമ്പാണ്.
- ഗുല്‍പൂര്‍, നിയന്ത്രണരേഖയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയാണ്.
- സവായ് ലെ ലഷ്‌കര്‍ ക്യാമ്പ്- താങ്ധര്‍ സെക്ടറിലെ പാക് അധീന കശ്മീരിനുള്ളില്‍ 30 കിലോമീറ്റര്‍ അകലെയാണിത്.
- ബിലാല്‍ ക്യാമ്പ്, ജെഇഎം ലോഞ്ച്പാഡ്.
- ലെഷ്‌കര്‍ ഇ- ത്വയിബ കോട്ലി ക്യാമ്പ്- നിയന്ത്രണരേഖയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ രജൗരിക്ക് എതിര്‍വശത്താണിത്.
- ബര്‍ണാല ക്യാമ്പ്- നിയന്ത്രണരേഖയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ രജൗരിക്ക് എതിര്‍വശത്ത് സ്ഥിതിചെയ്യുന്നു.
- സര്‍ജല്‍ ക്യാമ്പ്- സാംബ-കത്വയ്ക്ക് എതിര്‍വശത്ത് നിന്ന് ഏകദേശം 8 കിലോമീറ്റര്‍ അകലെയുള്ള ജെയ്ഷ്-ഇ-മുഹമ്മദ് (ജെഎം) ക്യാമ്പ്.
- മെഹ്‌മൂന ക്യാമ്പ്- അതിര്‍ത്തിയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ, സിയാല്‍കോട്ടിനടുത്ത്, ഹിസ്ബുള്‍ മുജാഹിദീന്‍ പരിശീലന ക്യാമ്പാണിത്.