ഇസ്രയേലിനെ തള്ളിയ ഷാങ്ഹായ് സഹകരണ സംഘടന പ്രസ്താവനയിൽ വിയോജിച്ച് ഇന്ത്യ; ‘സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണം’

ഡൽഹി: ഇസ്രയേലിനെ അപലപിച്ച ഷാങ്ഹായ് സഹകരണ സംഘടന പ്രസ്താവനയിൽ വിയോജിപ്പ് അറിയിച്ച് ഇന്ത്യ.
സംഘർഷം ചർച്ചയിലൂടെ അവസാനിപ്പിക്കണം എന്നാണ് ഇസ്രായേൽ – ഇറാൻ സംഘര്‍ഷത്തിൽ ഇന്ത്യയുടെ നിലപാട്.
ഇക്കാര്യം ഷാങ്ഹായ് സഹകരണ സംഘടനയെ അറിയിച്ചിരുന്നതായി ഇന്ത്യയുടെ വിദേശകാര്യ വക്താവ് വ്യക്തമാക്കി.
സംഘടന ഔദ്യോഗികമായി പുറത്ത് വിട്ട പ്രസ്താവനയിലുള്ള ചർച്ചയിൽ ഇന്ത്യ പങ്കാളിയല്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിനെ അപലപിക്കുന്ന നിലപാട് സംഘടന സ്വീകരിച്ച സാഹചര്യത്തിലാണ് വിശദീകരണം.

ഇസ്രയേൽ ഇറാന് നേരെ നടത്തിയ സൈനികാക്രമണങ്ങളെ ഷാങ്ഹായ് സഹകരണ സംഘടന ശക്തമായി അപലപിച്ചിരുന്നു. മിഡിൽ ഈസ്റ്റിലെ സാഹചര്യങ്ങൾ വഷളായതിൽ ആശങ്ക രേഖപ്പെടുത്തുന്നതായും സംഘടന വ്യക്തമാക്കി. ഇസ്രയേലിന്‍റെ ഈ നടപടി സാധാരണക്കാരെയും ആണവ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ളതായിരുന്നെന്നും സാധാരണക്കാർക്ക് ജീവാപായം സംഭവിച്ചുവെന്നും യുറേഷ്യൻ സുരക്ഷാ, രാഷ്ട്രീയ സംഘമായ ഷാങ്ഹായ് സഹകരണ സംഘടന ഒരു പ്രസ്താവനയിൽ അറിയിച്ചു.

More Stories from this section

family-dental
witywide