വാഷിംങ്ടൺ: അമേരിക്കയിലേക്കുള്ള എച്ച്1ബി വിസ അഭിമുഖങ്ങൾ റദ്ദാക്കിയ നടപടിയിൽ യുഎസിനെ ആശങ്ക അറിയിച്ച് ഇന്ത്യ. ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് അഭിമുഖങ്ങളാണ് യുഎസ് സർക്കാർ റദ്ദാക്കിയത്. ഈ പ്രശ്‌നങ്ങളും ഞങ്ങളുടെ ആശങ്കകളും ഞങ്ങൾ യുഎസിനെ അറിയിച്ചുവെങ്കിലും വീസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആ രാജ്യത്തിന്റെ പരമാധികാര മേഖലയിലാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി.
എച്ച്1ബി വീസ അഭിമുഖങ്ങൾ 2026 മേയ് വരെ മാറ്റിവച്ചിട്ടുണ്ടെന്നും പുനഃക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നേരിടുന്ന ഇന്ത്യക്കാരിൽ നിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ പുതിയ എച്ച്1ബി വർക്ക് വീസകൾക്ക് ഒറ്റത്തവണ ഫീസ് ഒരുലക്ഷം ഡോളർ ആയി ഉയർത്തിയത് യുഎസിൽ താൽക്കാലിക തൊഴിൽ തേടുന്ന ഇന്ത്യൻ തൊഴിലാളികളെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ.











