
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി അടച്ചിടുന്നത് ഇന്ത്യ ഒരു മാസം കൂടി നീട്ടി. ഓഗസ്റ്റ് 24 വരെയാണ് നിയന്ത്രണം.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പാകിസ്ഥാനുമായി ബന്ധമുള്ള തീവ്രവാദികള്‍ 26 പേരെ വെടിവച്ചു കൊന്നതിനു പിന്നാലെ സംഘര്‍ഷം രൂക്ഷമായതിനെത്തുടര്‍ന്ന് ഏപ്രില്‍ അവസാനത്തിലാണ് ഇരു രാജ്യങ്ങളും ആദ്യമായി അവരുടെ വ്യോമമേഖല അടച്ച് മുന്നറിയിപ്പായ നോട്ടം(NOTAM) പുറപ്പെടുവിച്ചത്.
മെയ് 23 ന്, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് വ്യോമാതിര്‍ത്തി അടയ്ക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനത്തെത്തുടര്‍ന്ന്, ജൂലൈ 23 വരെ പാകിസ്ഥാന്‍ വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.