ഇന്ത്യ ഉറപ്പ് നൽകിയെന്ന് ട്രംപ്! യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക് ഇന്ത്യ തീരുവ ചുമത്തില്ലെന്ന് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്ടൺ: യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന മുഴുവൻ ഉൽപന്നങ്ങൾക്കും തീരുവ കുറക്കയ്ക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഖത്തർ സന്ദർശനത്തിനിടെ നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഒരു തീരുവയും ചുമത്താത്ത രീതിയിലുള്ള കരാറിനുള്ള സന്നദ്ധത ഇന്ത്യ അറിയിച്ചുവെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. അതേസമയം, ഇന്ത്യയുമായുള്ള കരാറിലെ കൂടുതൽ വിവരങ്ങൾ ട്രംപ് പുറത്ത് വിട്ടിട്ടില്ല.

അതേസമയം, താരിഫ് ചുമത്തിയ യുഎസിന് തിരിച്ചടിയായി പകരം തീരുവ ഈടാക്കാൻ ഇന്ത്യ തയാറെടുക്കുന്നു എന്ന റിപ്പോര്‍ട്ടുകൾ വന്നിരുന്നു. ഉരുക്കിനും അലുമിനിയത്തിനും യുഎസ് ചുമത്തിയ തീരുവയ്ക്കെതിരെ പകരംച്ചുങ്കം ചുമത്താൻ ഇന്ത്യ ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ – യുഎസ് വ്യാപാര കരാർ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായ നീക്കമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.ഉരുക്കിനും അലൂമിനിയത്തിനും ഇക്കഴിഞ്ഞ മാർച്ച് 12 മുതൽ 25 ശതമാനം വരെ തീരുവയാണ് യുഎസ് ചുമത്തുന്നത്. ഇത് ഇന്ത്യയുടെ 760 കോടി ഡോളറിന്‍റെ കയറ്റുമതിയെ ബാധിക്കുമെന്നാണ് സർക്കാർ വിശദീകരണം. 191 കോടി ഡോളറാണ് തീരുവയിനത്തിൽ ഇന്ത്യയ്ക്കുള്ള അധികബാധ്യത. ഇത് രാജ്യത്തെ ബാധിക്കുമെന്നതിനാൽ, ഇന്ത്യയിലേക്കു വരുന്ന തിരഞ്ഞെടുക്കപ്പെട്ട യുഎസ് ഉൽപന്നങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തി തത്തുല്യമായ തുക ശേഖരിക്കാനാണ് ഇന്ത്യയുടെ നീക്കം. 30 ദിവസത്തിനകം പകരം തീരുവ നിലവിൽ വരുമെന്ന് ലോക വ്യാപാര സംഘടനയിൽ (ഡബ്ല്യുടിഒ) ഇന്ത്യ അറിയിച്ചു. ഏതൊക്കെ ഉൽപന്നങ്ങൾക്കാണ് തീരുവയെന്ന് വ്യക്തമാക്കിയിട്ടില്ല.

More Stories from this section

family-dental
witywide