
വാഷിംഗ്ടണ്‍ : ഇന്ത്യ, യുഎസിന്റെ വളരെ അടുത്ത പങ്കാളിയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. എന്നാല്‍ യുക്രെയ്ന്‍ യുദ്ധത്തിന് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ്
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് റഷ്യന്‍ എണ്ണ വാങ്ങിയതിന് ഇന്ത്യക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയതെന്നും റൂബിയോ പറഞ്ഞു. ഗുഡ് മോര്‍ണിംഗ് അമേരിക്കയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പുടിനെതിരെ നടപടിയെടുക്കുമെന്ന് ട്രംപ് ‘ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്’, അദ്ദേഹം നടപടിയെടുത്തുവെന്ന് ഞാന്‍ കരുതുന്നു. ഉദാഹരണത്തിന്, ഞങ്ങള്‍ ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയിട്ടുണ്ട് – അവര്‍ ഞങ്ങളുടെ വളരെ അടുത്ത പങ്കാളിയാണ് – ഇന്നലെ ഞങ്ങള്‍ അവരുമായി വീണ്ടും കൂടിക്കാഴ്ചകള്‍ നടത്തി, അത് അവര്‍ റഷ്യന്‍ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു,’ റൂബിയോ പറഞ്ഞു. റഷ്യയ്ക്കെതിരെ ട്രംപ് നേരിട്ട് നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴായിരുന്നു റൂബിയോയുടെ പ്രതികരണം.