ഇന്ത്യ മെഴ്സിഡസാണ്, പാക്കിസ്ഥാന്‍ ട്രക്ക്, ഇടിച്ചാല്‍ ആര്‍ക്കാണ് നഷ്ടമെന്ന് പാക് സൈനിക മേധാവി- ട്രോളി സോഷ്യല്‍ മീഡിയ

ഫ്‌ളോറിഡ : ഇന്ത്യയെ ഒരു ‘തിളങ്ങുന്ന മെഴ്സിഡസിനോടും’ സ്വന്തം രാജ്യത്തെ ഒരു ‘ഡംപ് ട്രക്കിനോടും’ ഉപമിച്ചതിന് പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറിന് ട്രോള്‍ മഴ. പാകിസ്ഥാന്‍ പോളിഷ് ചെയ്യാത്തതും എന്നാല്‍ കൂടുതല്‍ ശക്തവുമായ രാജ്യമാണെന്ന് പ്രശംസിക്കാന്‍ ശ്രമിക്കുകയായിരുന്നു മുനീര്‍. പക്ഷേ പറഞ്ഞുവന്നപ്പോള്‍ കയ്യീന്നു പോയ സ്ഥിതിയായി. പാക്കിസ്ഥാന്റെ അവസ്ഥയെക്കുറിച്ചാണ് മുനീര്‍ പറഞ്ഞതെന്നും സ്വന്തം രാജ്യത്തെ മോശമാക്കി ചൂണ്ടിക്കാട്ടിയെന്നും ട്രോളുകള്‍ വരുന്നുണ്ട്.

അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഫ്‌ളോറിഡയില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെ, ഇന്ത്യയും പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തെ വിവരിക്കുകയായിരുന്നു മുനീര്‍.

‘ഹൈവേയിലൂടെ വരുന്ന തിളങ്ങുന്ന മെഴ്സിഡസാണ് ഇന്ത്യ, പക്ഷേ നമ്മള്‍ ചരല്‍ നിറഞ്ഞ ഒരു ഡംപ് ട്രക്കാണ്. ട്രക്ക് കാറില്‍ ഇടിച്ചാല്‍, ആരാണ് പരാജയപ്പെടുക?’- മുനീര്‍ പറഞ്ഞതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇത് കേട്ടപാടെ സോഷ്യല്‍മീഡിയ മുനീറിനെ തിരിച്ച് പരിഹസിക്കുകയായിരുന്നു. അബദ്ധത്തിലാണെങ്കിലും മുനീര്‍ പാക്കിസ്ഥാന്റെ അവസ്ഥയെക്കുറിച്ച് തുറന്നു സമ്മതിച്ചെന്നാണ് നെറ്റിസണ്‍സ് ട്രോളുന്നത്. പാകിസ്ഥാന്‍ സൈനിക മേധാവിയെ ട്രോളുന്ന പോസ്റ്റുകള്‍ എക്സ് പോലുള്ള പ്ലാറ്റ്ഫോമുകളില്‍ നിമിഷങ്ങള്‍ക്കുള്ളില്‍ നിറഞ്ഞു.

More Stories from this section

family-dental
witywide