അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ ‘നിസ്സഹകരണ മനോഭാവം കാണിക്കുന്നു’; ആരോപണവുമായി യു.എസ് ട്രഷറി സെക്രട്ടറി

വാഷിംഗ്ടണ്‍: ഇന്ത്യ അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകളില്‍ ഇന്ത്യ നിസ്സഹകരണ മനോഭാവം കാട്ടിയെന്ന് ആരോപിച്ച് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്.

റഷ്യയുമായുള്ള വ്യാപാര ബന്ധം ചൂണ്ടിക്കാട്ടി ഇന്ത്യക്ക് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 25% അധിക തീരുവ ഉള്‍പ്പെടെ 50 ശതമാനം തീരുവ ഉയത്തിയതായി പ്രഖ്യാപിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും, ഇന്ത്യ അമേരിക്കയുമായുള്ള ചര്‍ച്ചകളില്‍ താത്പര്യം കാണിക്കുന്നില്ലെന്നാണ് യുഎസ് ട്രഷറി സെക്രട്ടറിയുടെ ആരോപണം.

അതേസമയം ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണെന്നാണ് ഇന്ത്യ പറയുന്നത്. റഷ്യന്‍ ബന്ധം കാട്ടിയുള്ള യുഎസിന്റെ അധിക താരിഫുകള്‍ ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു. യൂറോപ്പും യുഎസും ഇപ്പോഴും റഷ്യയുമായി വ്യാപാരം തുടരുന്നുണ്ടെന്നും ഇന്ത്യ ചൂണ്ടിക്കാട്ടിയിരുന്നു.

അതിനിടെ, ആഫ്രിക്കയിലെയും മിഡില്‍ ഈസ്റ്റിലെയും 50 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ കയറ്റുമതി വിപണികളെ വിപുലീകരിക്കുന്നതിലാണ് വാണിജ്യ മന്ത്രാലയം ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അധിക തീരുവകള്‍ മൂലം യുഎസ് വിപണിയില്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് വിലകൂടുന്നതിനാലാണ് ഇന്ത്യ മറ്റ് രാജ്യങ്ങളിലെ വിപണിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

More Stories from this section

family-dental
witywide