
ന്യൂഡല്‍ഹി : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തില്‍ അദ്ദേഹത്തോടുള്ള ആദരസൂചകമായി, ഇന്ത്യയിലുടനീളം മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം ആചരിക്കും. ഏപ്രില്‍ 22 ചൊവ്വാഴ്ചയും ഏപ്രില്‍ 23 ബുധനാഴ്ചയും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങ് നടക്കുന്ന ദിവസവും രാജ്യം ഔദ്യോഗിക ദുഃഖാചരണത്തിലായിരിക്കും.
ദുഃഖാചരണ വേളയില്‍ ഇന്ത്യയിലുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും, ഔദ്യോഗിക വിനോദ പരിപാടികളും ഉണ്ടായിരിക്കില്ല.